ശ്മശാന നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
നേരത്തെ ജൂലൈ 18 മുതല്‍ അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അരി, പാല്‍, മോര്, തൈര് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വര്‍ദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.