ജിഎസ്ടി ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കാം; തുടക്കത്തില്‍ 10 സംസ്ഥാനങ്ങളിലാകും ലഭ്യമാകുക.
നികുതിദായകര്‍ക്ക് ഇനി GST അടയ്ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സംവിധാനം ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തില്‍ വന്നത്.
നിലവില്‍ നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ ജിഎസ്ടി അടയ്ക്കാവുന്നതാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജിഎസ്ടി അടയ്ക്കാനുള്ള സേവനം തുടക്കത്തില്‍ 10 സംസ്ഥാനങ്ങളിലാകും ലഭ്യമാകുക. അധികം വൈകാതെ തന്നെ ബാക്കി സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.