നികുതിവരവിൽ കേരളം വൻകുതിപ്പിലാണെന്നും തനത് വരുമാനത്തിൽ 60 ശതമാനം വർദ്ധനവുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ

നികുതിവരവിൽ കേരളം വൻകുതിപ്പിലാണെന്നും തനത് വരുമാനത്തിൽ 60 ശതമാനം വർദ്ധനവുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ

തിരുവനന്തപുരം: നികുതിവരവിന്റെ കാര്യത്തിൽ കേരളം വൻകുതിപ്പാണ് നടത്തുന്നതെന്നും തനത് വരുമാനത്തിൽ 60 ശതമാനം പ്രതിവർഷ വർദ്ധനവുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ.

കഴിഞ്ഞ ദിവസം നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മൂന്നുവർഷത്തെ കടത്തിന്റെ തോത് പരിശോധിച്ചാൽ സംസ്ഥാനത്ത് ഇപ്പോൾ കടപ്പെരുപ്പമില്ല.

വളർച്ചാ സൂചികയിൽ സംസ്ഥാനം ഏറെ മുന്നിലാണെന്നു ആർബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും ദാരിദ്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള ആലോചനയൊന്നും സർക്കാറിനില്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

കൊടുത്തതും കൊടുക്കാനുള്ളതുമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. കേന്ദ്രം കടമെടുപ്പു പരിധിയിൽ വെട്ടിക്കുറവ് വരുത്തിയില്ലായിരുന്നെങ്കിൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ കുടിശിക വരുമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തനതു വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഊർജിത ശ്രമം നടന്നുകൊണ്ടിരിക്കുമ്പോഴും കേന്ദ്രത്തിൽ നിന്നു കിട്ടുന്ന ഗ്രാന്റ്, നികുതി വിഹിതം, പദ്ധതി വിഹിതം എന്നീ ഇനങ്ങളിൽ വൻ കുറവാണ് സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏഴു വർഷക്കാലത്ത് സംസ്ഥാന കടമെടുപ്പു പരിധിയിൽ 107515 കോടി വെട്ടിക്കുറച്ചു. ഓരോ വർഷവും 13000 മുതൽ 15000 കോടി രൂപ വരെ സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കേന്ദ്രം നിഷേധിക്കുകയാണ്.

ഇ-കൊമേഴ്സ് വ്യാപാരം, ഓൺലൈൻ ഫോൺ റീചാർജിങ് തുടങ്ങിയ ഇടപാടുകളിൽ ജനങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നുന്നെങ്കിലും സർക്കാറിന് ലഭിക്കുന്നില്ല. ഇതു ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഇക്കാര്യം കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ ഉന്നയിച്ചിട്ടുണ്ട്. പത്തു ദിവസത്തിനകം വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പു നൽകിയിട്ടുമുണ്ട്. ഐജിഎസ്ടി ഇടപാടുകളുടെ വിഹിതം നേടിയെടുക്കാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞു.

ഏറെ വിവാദമുയർത്തിയ മസാല ബോണ്ട് മുഴുവൻ സംസ്ഥാനം അടച്ചുതീർത്തു. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഭരണ പരിഷ്ക്കാര കമ്മിഷൻ ശുപാർശ നൽകിയിട്ടില്ല.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന വാർത്ത ശരിയല്ല. കേന്ദ്ര സർക്കാറിന്റെ നിലപാടു മൂലം ധനലഭ്യതയ്ക്ക് കുറവു വന്നിട്ടുണ്ടെങ്കിലും ഏറ്റെടുത്ത പ്രവൃത്തികൾ എല്ലായിടത്തും നടക്കുന്നുണ്ട്.

കിഫ്ബിയുടെ കടം പൊതു കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുന്നതു മൂലം പ്രതിവർഷം 12500 കോടി രൂപയുടെ കുറവാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

5 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് 10 മാസമായി തുടരുന്ന നിയന്ത്രണം സർക്കാർ പിൻവലിച്ചു. ഇനി വകുപ്പുകളുടെ 25 ലക്ഷം രൂപ വരെ ദൈനംദിന ചെലവുകൾക്കുള്ള ട്രഷറി ബില്ലുകൾ പാസാക്കാം.

അതേസമയം ക്ഷേമ പെൻഷൻ വിതരണത്തിനായി 1500 കോടി രൂപ സർക്കാർ ഉടൻ കടമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

Loading...