ഹൗസ്‌ബോട്ട്, ക്രൂയിസ് സേവനങ്ങൾക്ക് കോടികളുടെ നികുതി നോട്ടിസ് നൽകി ജിഎസ്ടി വകുപ്പ്: നികുതി ബാധ്യതയെക്കുറിച്ച് വ്യക്തതയില്ലാതെ നടത്തിപ്പുകാരും.

ഹൗസ്‌ബോട്ട്, ക്രൂയിസ് സേവനങ്ങൾക്ക് കോടികളുടെ നികുതി നോട്ടിസ് നൽകി ജിഎസ്ടി വകുപ്പ്: നികുതി ബാധ്യതയെക്കുറിച്ച് വ്യക്തതയില്ലാതെ നടത്തിപ്പുകാരും.

ആലപ്പുഴ: ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) വകുപ്പ് ഹൗസ്‌ബോട്ട്, ക്രൂയിസ് സേവനങ്ങൾക്ക് നികുതി നിരക്കിലെ വ്യത്യാസം ചൂണ്ടികാണിച്ചു നോട്ടിസ് നൽകിത്തുടങ്ങി. എന്നാൽ നികുതി ബാധ്യതയെക്കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ, ഹൗസ്‌ബോട്ട് സേവനങ്ങൾ നൽകുന്ന നിരവധി നടത്തിപ്പുകാരും എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു നിൽക്കുകയാണ്.

ഹൗസ്‌ബോട്ട്,ക്രൂയിസ് സേവനങ്ങൾ, പ്രധാനമായും വിനോദ, വിശ്രമം, അല്ലെങ്കിൽ ടൂറിസം ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നയാണ്. ഇന്ത്യയിൽ, ഇത് പ്രത്യേകിച്ച് കേരളത്തിൽ ആലപ്പുഴ, കുമരകം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സേവനങ്ങൾ നൽകിവരുന്നു.

ജിഎസ്ടി നിയമങ്ങൾ പ്രകാരം, സർവീസുകൾ നൽകുന്ന വ്യാപാരികൾ നികുതിയുടെ നിരക്ക് അനുസരിച്ച് നികുതി നൽകാൻ ബാധ്യതയുണ്ട്. എന്നാൽ, ഹൗസ്‌ബോട്ട്,ക്രൂയിസ് മേഖലയിൽ, നികുതി ബാധ്യതകൾക്ക് വ്യക്തതയില്ലാത്തതിന്റെ പശ്ചാത്തലത്തിൽ, നിരവധി പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. സർവീസ് ടാക്സ് കാലഘട്ടങ്ങളിൽ ടൂർ ഓപ്പറേറ്ററായി നിലനിന്നിരുന്ന ഈ സർവീസ് ജി എസ് ടി വന്നതിനുശേഷമാണ് കൂടുതൽ സങ്കീർണ്ണമായത്. 

ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ, നിരവധി നടത്തിപ്പുകാർക്ക് അവരുടെ സേവനങ്ങൾക്ക് എത്ര നികുതി അടക്കേണ്ടതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. പ്രധാനമായും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡൻറ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിരക്ക് 5% ആണെന്ന് കേന്ദ്രനികുതി വകുപ്പിൽ നിന്ന് CNo IV/16/06/2017CCO(TVPM) എന്ന നമ്പർ പ്രകാരം എഴുത്ത് ലഭിച്ചിട്ടുള്ളതിനെ തുടർന്ന് നികുതി ഇന്നേവരെ 5% നികുതി അടച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ നികുതി വകുപ്പ് 18% ആണ് നികുതിയെന്നും വ്യത്യാസമുള്ള 13% 2017 മുതൽ അടയ്ക്കുവാൻ പറഞ്ഞുകൊണ്ടുള്ള നോട്ടീസുകളാണ് ലഭ്യമായിട്ടുള്ളത്. 2017 മുതലുള്ള നികുതിയും,പലിശയും,പെനാൽറ്റിയും ചേർന്ന് കോടികളുടെ നികുതി ബാധ്യതയാണ് ഓരോ നടത്തിപ്പുകാർക്കും ഉണ്ടായിട്ടുള്ളത്.

ഹൗസ്‌ബോട്ടുകൾ താമസത്തിനും അനുയോജ്യമായ ലിവിംഗ് റൂമുകൾ, ബെഡ്‌റൂമുകൾ, റസ്റ്റോറൻറ് എന്നിവ ഉൾക്കൊള്ളുന്നതാണ്. പാക്കേജിന്റെ ഭാഗമായി ഭക്ഷണം നൽകുകയും ചെയ്യുന്നു,

കേരളത്തിലെ പ്രമുഖ വ്യാപാര സ്ഥാപനം നൽകിയ അഡ്വാൻസ് റൂളിംഗിൽ 18% ആണെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കേരളത്തിൽ വ്യാപകമായി നോട്ടീസുകൾ ഡിപ്പാർട്ട്മെൻറ് നൽകി തുടങ്ങിയത്.

കേരള AAR (അഡ്വാൻസ് റൂളിംഗ് അതോറിറ്റി) പ്രകാരം ഹൗസ്‌ബോട്ട് സേവനങ്ങൾ, അത് രാത്രിതാമസത്തിനായാലും ഏകദിന യാത്രകൾക്കായാലും, "പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്" എന്ന ടാക്‌സ് വിഭാഗത്തിൽ പെടുന്നതാണെന്നും അതിനാൽ, ഈ സേവനങ്ങൾ 18% നിരക്കിൽ ഉൾപ്പെടുന്നതുമാണെന്നാണ് പറയുന്നത്. എന്നാൽ പ്രസ്തുത AAR ൽ കമ്പനി ആവശ്യപ്പെട്ട വിവരങ്ങൾക്കുള്ള മറുപടി മാത്രമാണ് നൽകിയിട്ടുള്ളത്. ഹൗസ് ബോട്ടിനെ കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ അതിൽ പ്രതിപാദിച്ചിട്ടില്ല.

ഈ തീരുമാനം കേരളത്തിലെ ഹൗസ്‌ബോട്ട്,ക്രൂയിസ് ബിസിനസ് നടത്തിപ്പുകാർക്ക് നികുതി ബാധ്യതയെക്കുറിച്ചുള്ള വ്യക്തത കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. 

നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നിരവധി അപേക്ഷകൾ വിവിധ വകുപ്പുകളിൽ നൽകുകയും എന്നാൽ അനുകൂലമായിട്ടുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടില്ലയെന്നും, കൂടാതെ ജി എസ് ടി കൗൺസിൽ, കേന്ദ്ര ധനകാര്യ വകുപ്പ് തുടങ്ങിയവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായും ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് ജോബിൻ ജോസഫ് അറിയിച്ചു.

കേരള ടൂറിസം സർക്കാർ തലത്തിൽ റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും താഴെത്തട്ടിലൂള്ള ജോലി സാധ്യതയും, ഇതിനോട് ചുറ്റുവട്ടത്തുള്ള മത്സ്യം, ചിക്കൻ, മറ്റ് പലവ്യഞ്ജനങ്ങൾ തുടങ്ങിയ സാധനങ്ങൾ ലോക്കൽ ആയി പർച്ചേസ് ചെയ്യുന്നതിനാൽ, ആ സാധനങ്ങളുടെ ഇൻപുട്ടുകൾ ഒന്നും തന്നെ ലഭ്യമാകാത്ത സാഹചര്യം കൂടി നിലനിൽക്കുമ്പോൾ, അതിലുപരി ബഹുഭൂരിഭാഗം ഹൗസ് ബോട്ടുകളും 10 കൊല്ലത്തിനു മുകളിൽ പണി തീർന്നതും ഇനി യാതൊരുവിധ ഇൻപുട്ട് ടാക്സുകൾക്ക് സാധ്യത ഇല്ലാത്തതിനും ആയതിനാൽ 18% നികുതിയും അതിനോട് ചേർന്നുള്ള ഇൻപുട്ടും ഒരുവിധത്തിലും പ്രായോഗികമല്ലയെന്നും അതിനോടൊപ്പം നികുതി വർദ്ധനയിലൂടെ ചാർജ് വർദ്ധിക്കുന്നതിനാൽ കേരളത്തിൽ നിന്ന് ടൂറിസം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയും കൂടതെ കേരളത്തിൽ 50,000 ത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലിചെയ്യുന്നത് ഇല്ലാതാവുകയും ചെയ്യും മെന്നും ജോബിൻ ജോസഫ് പറഞ്ഞു.

നികുതി വർധനവ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാവുകയും, ബിസിനസുകൾ നിർത്തേണ്ടിവരുന്ന അവസ്ഥയും കൂടാതെ ജി.എസ്.ടി ബാധ്യത ഉയർത്തുന്ന മാനസിക വെല്ലുവിളി തരണം ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുമെന്ന് ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വിനോദ്. വി അറിയിച്ചു, 

നികുതിയുടെ നിരക്കുകൾ, രജിസ്ട്രേഷൻ നടപടികൾ എന്നിവയെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ജി എസ് ടി വകുപ്പ് നൽകുന്നത് വഴി, ഹൗസ് ബോട്ട് നടത്തിപ്പുകാർക്ക് അവരുടെ ബിസിനസിനെ നന്നാക്കാനും വികസിപ്പിക്കാനും കഴിയും. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

Loading...