കുറച്ചു ആദായ നികുതി ആനുകൂല്യങ്ങൾ പരിശോധിക്കാം

കുറച്ചു ആദായ നികുതി ആനുകൂല്യങ്ങൾ പരിശോധിക്കാം

Mr.Venu R Prabhu 

Tax Professional

9847804675

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു നികുതി പോർട്ടൽ 15.09.2021 നു മുമ്പ് ശരിയാക്കാ നികുതി മന്ത്രാലയം നിർദേശം നൽകി കഴിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നുമുണ്ട്. എന്നിരുന്നാലും നിങ്ങൾ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുക.

നിലവിൽ 2021 സാമ്പത്തിക വർഷത്തെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. എന്നാൽ പുതിയ ആദായനികുതി വെബ്സൈറ്റായ www.incometax.gov.in വഴി വാർഷിക റിട്ടേൺ സമർപ്പിക്കുമ്പോൾ ഒന്നിലധികം തകരാറുകൾ നേരിടുന്നതിനെ തുടർന്നാണ് തീയതി നീട്ടാനുള്ള സാധ്യത ഉയർന്നു വരുന്നത്. പുതിയ ആദായനികുതി പോർട്ടൽ ഉപയോഗിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരുന്നു.

ജൂൺ 7നാണ് ആദായനികുതി വകുപ്പ് ഐടിആർ ഫയലിംഗ് സുഗമവും തടസ്സരഹിതവുമാക്കുന്നതിന് പുതിയ ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ചത്. മുൻകൂട്ടി പൂരിപ്പിച്ച ആദായ നികുതി റിട്ടേൺ ഫോമുകൾ മുതൽ "നികുതിദായകർക്ക് ആധുനികവും തടസ്സരഹിതവുമായ അനുഭവം" വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ സവിശേഷതകൾ പുതിയ പോർട്ടലിൽ ഉണ്ട്. എന്നാൽ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചതുമുതൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ചില നികുതി ഇളവ്  ഏതെല്ലാമെന്ന് നോക്കാം

മൂന്നു തരം വായ്പകൾ അടയ്ക്കുന്നതിന് ആദായ നികുതി വകുപ്പ് ആദായനികുതി ഇളവ് നൽകുന്നു.

 1) ഭവനവായ്പയുടെ നികുതി / മുതൽ ഇളവ് നിങ്ങൾക്ക് പല തരത്തിൽ പ്രയോജനപ്പെടുത്താം

 ഒരു നികുതിദായകൻ ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ നന്നാക്കുന്നതിനോ വായ്പ എടുക്കുകയാണെങ്കിൽ, അതിന് നൽകുന്ന പലിശയ്ക്ക് ആദായ നികുതിയിൽ കിഴിവ് ലഭിക്കും (പലിശ + മുതലിനെ സംബന്ധിച് ആദായനികുതിയിൽ പ്രതിപാദിക്കുന്നു). നിങ്ങൾ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വായ്പ എടുക്കുകയും അവർക്ക് പലിശ നൽകുകയും ചെയ്താൽ, നിങ്ങൾക്ക് കിഴിവ് ആനുകൂല്യം ലഭിക്കും.

 സ്വയം താമസത്തിനായി വീടിന്റെ സെക്ഷൻ 24 (ബി) പ്രകാരം പരമാവധി രണ്ട് ലക്ഷം വരെ കിഴിവ് ക്ലെയിം ചെയ്യാം. വീടിന്റെ നന്നാക്കലിനോ അറ്റകുറ്റപ്പണിക്കോ നൽകുന്ന പലിശയ്ക്ക് പരമാവധി 30,000 രൂപ മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.

 ഒരു സ്വയം ഉപയോഗ ഭവനത്തിന് പരമാവധി 2 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. അതേസമയം, വാടകയ്ക്ക് നൽകുന്ന ഭവന വായ്പയുടെ മുഴുവൻ പലിശയിലും കിഴിവ് ലഭ്യമാകും, എന്നാൽ വാടക വരുമാനത്തിൽ നിന്ന് പലിശ കുറച്ചതിനുശേഷം അധിക പലിശ മൂലം നഷ്ടമുണ്ടായാൽ, പരമാവധി 2 ലക്ഷം രൂപ വരെ പലിശ മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് കുറയ്ക്കുകയും ചെയ്യാം.

 2) വിദ്യാഭ്യാസ വായ്പ പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും

 വിദ്യാഭ്യാസ വായ്പ തേടുന്ന ഏതൊരു വ്യക്തിക്കും തിരിച്ചടവ് വർഷം മുതൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 പ്രകാരം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് ആദായ നികുതി കിഴിവ് ലഭ്യമാണ്. ഒരു നികുതിദായകൻ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അതിന് നൽകുന്ന പലിശയ്ക്ക് ആദായനികുതി ലാഭിക്കാനും കഴിയും. പരമാവധി കിഴിവിൽ ഒരു പരിധിയുമില്ല, എന്നാൽ വിദ്യാഭ്യാസ വായ്പ സ്വയം, ജീവിതപങ്കാളി അല്ലെങ്കിൽ കുട്ടികൾക്കായിരിക്കണം, അത് ബാങ്കിൽ നിന്നോ ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തിൽ നിന്നോ എടുക്കണം എന്നതാണ് വ്യവസ്ഥ. വായ്പ തിരിച്ചടച്ച വർഷം മുതൽ ഇളവ് ലഭിക്കും. വായ്പ പലിശ തിരിച്ചടവ് ആരംഭിക്കുന്ന വർഷം മുതൽ അല്ലെങ്കിൽ മുഴുവൻ പലിശയും അടയ്ക്കുന്നതുവരെ, ഏത് കാലയളവ് നേരത്തേ അവസാനിക്കുന്നുവോ വർഷം മുതൽ 8 വർഷത്തേക്ക് നികുതിയിളവ് ലഭിക്കും.

 3) ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം

 സാധാരണയായി, ബിസിനസ്സ് ചെയ്യുന്ന നികുതിദായകർക്ക് മൂല്യത്തകർച്ചയ്ക്ക് ആദായ നികുതിയും വാഹനം എടുക്കുമ്പോൾ വായ്പയ്ക്ക് നൽകുന്ന പലിശയും കിഴിവ് ലഭിക്കും, എന്നാൽ ശമ്പളമുള്ള നികുതിദായകർക്ക് സൗകര്യം ലഭിക്കില്ല. എന്നിരുന്നാലും, ഇലക്ട്രിക്  വാഹനങ്ങളുടെ കാര്യത്തിൽ  വ്യത്യസ്തമാണ്തു സർക്കാർ വളരെയധികം  പ്രോത്സാഹിപ്പിക്കുന്നു.

 നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ആദായനികുതി പ്രകാരം അടച്ച പലിശ പരമാവധി 1.5 ലക്ഷം രൂപ വരെ കുറയ്ക്കും.

  കിഴിവ് ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥ, വായ്പ ഒരു ബാങ്കിൽ നിന്നോ എൻബിഎഫ്സി  യിൽ നിന്നോ ആയിരിക്കണം, 2019 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ വായ്പ അനുവദിച്ചിരിക്കണമെന്നതാണ്. കിഴിവ് വ്യക്തിഗത നികുതിദായകന് മാത്രമേ ലഭ്യമാകൂ എന്ന് പ്രതേകം ഓർക്കണം

 കൂടുതൽ വിവരങ്ങൾ അറിയുവാനും ആദായനികുതി റിട്ടേൺ സമർപ്പിക്കാനും ഉടൻ നിങ്ങളുടെ ടാക്സ് പ്രാക്ടീഷണറെ സമീപിക്കുക.  

Mr.Venu R Prabhu 

Tax Professional

9847804675

Also Read

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

Loading...