കെഎസ്യുഎം-എസ്എസ്കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്കൂളില്‍ ആരംഭിച്ചു

കെഎസ്യുഎം-എസ്എസ്കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്കൂളില്‍ ആരംഭിച്ചു

കൊച്ചി: വിദ്യാര്‍ഥികളില്‍ ശാസ്ത്രീയമായ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്നൊവേഷന്‍ സെന്‍ററുകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും (എസ്എസ്കെ) കേരള സ്റ്റാര്‍ട്ടപ് മിഷനു(കെഎസ്യുഎം)മായി ചേര്‍ന്ന് നടപ്പിലാക്കുന്ന സെന്‍റര്‍ ഫോര്‍ ഏര്‍ലി ഇന്നൊവേഷന്‍റെ(ടിങ്കറിംഗ് ലാബ്) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ 28 സ്കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതില്‍ ആദ്യത്തെ ലാബ് ആണ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേത്. ഈ അധ്യയന വര്‍ഷം 70 സ്കൂളുകളില്‍ ലാബുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴ് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന ഇന്നൊവേഷന്‍ സെന്‍റര്‍ ലാബുകള്‍ മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരിക്കുലത്തിലെ വിവിധ പഠന പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കി ശാസ്ത്രീയമായ രീതിയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്ന കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തുകയാണ് ലാബിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് ടിങ്കറിംഗ് ലാബുകള്‍ സജ്ജമാക്കുന്നത്. ലോകബാങ്ക് ധനസഹായത്തോടെ സ്ട്രെങ്തനിംഗ് ടീച്ചിംഗ്-ലേണിംഗ് ആന്‍ഡ് റിസള്‍ട്ട് ഫോര്‍ സ്റ്റേറ്റ്സി(എസ്ടിഎആര്‍എസ്)നു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ടിങ്കറിംഗ് ലാബ് അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കെഎസ്യുഎം ശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്നൊവേഷന്‍ സെന്‍ററില്‍ വിവിധ ശാസ്ത്ര പ്രോജക്ടുകളുടെ പ്രദര്‍ശനവും വിവരണവും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നു.

ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ പ്രദീപ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.കെ പീതാംബരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ്തി സുമേഷ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ കാര്‍ത്തിക് പരശുറാം, സ്കൂള്‍ പ്രിന്‍സിപ്പല്‍ മിനി പി.ബി തുടങ്ങിയവര്‍ സംസാരിച്ചു. എസ്എസ്കെ അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഷൈന്‍ മോന്‍ എം.കെ സ്വാഗതവും എസ്എസ്കെ ജില്ല പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ ജോസഫ് നന്ദിയും പറഞ്ഞു.

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

Loading...