53.70 ലക്ഷം രൂപ വില വരുന്ന 262 ബാഗ് ബീഡി പുനലൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ 4 പുനലൂരിൽ നിന്നും പിടികൂടി
ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ രണ്ട് ലോറിയിലായി കൊണ്ട് വന്ന 53.70 ലക്ഷം രൂപ വില വരുന്ന 262 ബാഗ് ബീഡി പുനലൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ 4 പുനലൂരിൽ നിന്നും പിടികൂടി. ജി. എസ്.ടി നിയമം വകുപ്പ് 130 പ്രകാരം പിഴ ഇനത്തിൽ 53.70 ലക്ഷം രൂപക്ക് നോട്ടീസ് നൽകി.
സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്), മനോജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ബിജു. വൈ, ഷാജി. ടി, പ്രദീപ് കുമാർ. ജി, ഷീല. എൻ, ജീവനക്കാരായ ശ്രീകുമാർ, ഷൈജു, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.