ഗുജറാത്തിലെ മുന്ദ്ര എല്‍.എന്‍.ജി ടെര്‍മിനല്‍ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി അദാനിയുടെ കയ്യില്‍, ഐ.ഒ.സിയുടെ പിന്മാറ്റം ദുരൂഹം

ഗുജറാത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുന്ദ്ര എല്‍ എന്‍ ജി ടെര്‍മിനല്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തില്‍. ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ 50 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം. നിലവില്‍ അദാനിക്ക് 25 ശതമാനം ഷെയര്‍ ഉണ്ട്. 50 ശതമാനം ഷെയര്‍ കൂടി ലഭിക്കുമ്ബോള്‍ ടെര്‍മിനലിന്റെ നിയന്ത്രണ അവകാശം അദാനിയുടെ കൈകളിലാകും. 
ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ നാടകീയമായി പിന്മാറിയതോടെ ഇത് അദാനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 5000 കോടി രൂപ മുടക്കുള്ള പദ്ധതി വഴി 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഉല്പാദിപ്പിക്കാന്‍ കഴിയും.

എല്‍ എന്‍ ജി കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന ബെര്‍ത്തുകളോട് കൂടിയ ടെര്‍മിനലിന്റെ ശേഷി ഭാവിയില്‍ ഒരു കോടി ടണ്ണായി ഉയര്‍ത്താന്‍ കഴിയും. കഴിഞ്ഞ സെപ്റ്റംബറില്‍ നരേന്ദ്ര മോദി ഇതിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയില്‍ എസ്സാര്‍ ഗ്രൂപ്പും പങ്കാളികളായിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്മാറുകയായിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന് ഫണ്ട് ഇല്ലെന്ന ന്യായം പറഞ്ഞാണ് ഓഹരികള്‍ കൈമാറുന്നത്. എന്നാല്‍ ഇവ അദാനി ഗ്രൂപ്പിന്റെ കയ്യില്‍ മാത്രം എത്തണം എന്ന ഉദ്ദേശത്തോടെയാണ് ചരടുവലികള്‍ നടക്കുന്നത് എന്നത് വ്യക്തമാവുകയാണ്.

ഓഹരികള്‍ വില്പനക്ക് ഓഫര്‍ ചെയ്തപ്പോള്‍ ഐ ഒ സി താല്പര്യം പ്രകടിപ്പിച്ചു. ഓഹരികള്‍ക്ക് 750 കോടി രൂപയാണ് അവര്‍ ഓഫര്‍ ചെയ്തത്. അതെ തുക തന്നെയാണ് അദാനിയും ഓഫര്‍ ചെയ്തത്. എന്നാല്‍ പൊടുന്നനെ ഐ ഒ സി പദ്ധതിയില്‍ നിന്ന് പിന്മാറുകയും മത്സരത്തില്‍ അദാനി മാത്രമാവുകയും ചെയ്തു. ഇതാണ് ഓഹരി കൈമാറ്റത്തെ അടിമുടി ദുരൂഹമാക്കുന്നത്. ഫലത്തില്‍, സര്‍ക്കാര്‍ മുതല്‍മുടക്കില്‍ തീര്‍ത്ത ഒരു വമ്ബന്‍ പ്രോജക്‌ട് അദാനി ഗ്രൂപ്പിന്റെ കൈവശം വന്നു ചേരുകയാണ്. ഗുജറാത്തിലെ കച് മേഖലയിലുള്ള മുന്ദ്ര തുറമുഖവും അദാനി ഗ്രൂപ്പിന്റേതാണ്. 10 ടെര്‍മിനലുകളോട് കൂടിയ ഈ തുറമുഖം സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ വലിയ തുറമുഖമാണ്. എല്‍ എന്‍ ജി ടെര്‍മിനല്‍ കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ സ്വാധീനം അതിശക്തമാവുകയാണ്.

Also Read

പുതിയ ആദായ നികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: നികുതി സമ്പ്രദായം ലളിതമാക്കാൻ വ്യാപക പരിഷ്‌കരണം

2025 ബജറ്റ്: ബാർ ഹോട്ടലുകൾക്കും ഫ്ലഡ് സെസ്സിനും ആംനസ്റ്റി, ഡിസ്റ്റിലറികൾക്ക് കുടിശ്ശിക തീർപ്പാക്കാനായി പ്രത്യേക പദ്ധതി

കേരള സ്റ്റേറ്റ് ജിഎസ്ടി വകുപ്പ്: കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ പ്രളയ സെസ് തുക അനിശ്ചിതത്വത്തിൽ, കണക്കുകളില്ല

KIFB മുഖേന നിർമ്മിച്ച 50 കോടി രൂപയ്ക്കുമുകളിലായിട്ടുള്ള റോഡുകളിൽ ടോൾ ചുമത്താനുള്ള തീരുമാനം സർക്കാർ നടപ്പാക്കുന്നു.

ഭാരത്പോൾ പോർട്ടൽ: രാജ്യത്തെ സുരക്ഷയും കുറ്റാന്വേഷണവും പുതിയ തലത്തിലേക്ക് : 51 ഏജൻസികളും 500-ലധികം യൂണിറ്റ് ഓഫീസുകളും ബന്ധിപ്പിച്ചിരിക്കുന്നു

ഭാരത്പോൾ പോർട്ടൽ: രാജ്യത്തെ സുരക്ഷയും കുറ്റാന്വേഷണവും പുതിയ തലത്തിലേക്ക് : 51 നിയമ നടപ്പാക്കൽ ഏജൻസികളും 500-ലധികം യൂണിറ്റ് ഓഫീസുകളും ഈ പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നു

നാല് വർഷമോ അതിൽ കൂടുതലോ കാലമായി  നികുതി കുടിശ്ശികയുള്ള വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ

ഗുണനിലവാരം ഇല്ലാത്ത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കിയെന്ന പരാതിയില്‍ 2.70 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ: സഹായിച്ചാല്‍ 25,000 രൂപ: പുതിയ തീരുമാനം എന്നു മുതൽ വരുമെന്നതിൽ വ്യക്തത ആവശ്യമാണ്

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ: സഹായിച്ചാല്‍ 25,000 രൂപ വരെ കിട്ടും: പുതിയ തീരുമാനം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത ആവശ്യമാണ്

89 ടൂറിസം കേന്ദ്രങ്ങളിൽ ബാറിന് 2 മണിക്കൂർ കൂടുതൽ പ്രവർത്തിക്കാം: രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം.

89 ടൂറിസം കേന്ദ്രങ്ങളിൽ ബാറിന് 2 മണിക്കൂർ കൂടുതൽ പ്രവർത്തിക്കാംരാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം.:

Loading...