എന്‍ഇഎഫ്ടിയുടെ ഉപയോഗം ഉടന്‍ 24 മണിക്കൂറും സാധ്യമാകും
ഓണ്‍ലൈന്‍ പണമിടപാടിനുള്ള സംവിധാനമായ എന്‍ഇഎഫ്ടിയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയാണെന്നും പുതുക്കിയ സമയം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി എഴ് മണി വരെ മാത്രമാണ് എന്‍ഇഎഫ്ടി ലഭ്യമാവുക. ആഴ്ചയിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എന്‍ഇഎഫ്ടി പ്രവര്‍ത്തിക്കില്ല.
എന്നാല്‍, ഡിസംബര്‍ മുതല്‍ എന്‍ഇഎഫ്ടി ആഴ്ചയില്‍ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും.
എന്‍ഇഎഫ്ടി വഴിയുള്ള ഫണ്ട് ട്രാന്‍സഫര്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള നീക്കത്തിലാണ് ആര്‍ബിഐ.
ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനുള്ള സംവിധാനമായ എന്‍ഇഎഫ്ടി അഥവ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള പ്ലാറ്റ്‌ഫോമാണ്. എന്‍ഇഎഫ്ടി 24 മണിക്കൂറും ലഭ്യമാക്കുമെന്ന തീരുമാനം ഉണ്ടായത് 2019 ആഗസ്റ്റിലെ ആര്‍ബിഐയുടെ ധനനയ അവലോകന യോഗത്തിലാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് ആര്‍ബിഐയുടെ ഭാഗത്തു നിന്നും അടുത്തിടെ ഉണ്ടായി കൊണ്ടിരിക്കുന്നത്. ആഗസ്റ്റില്‍ ഉയര്‍ന്ന പണമിടപാടിനുള്ള സംവിധാനമായ ആര്‍ടിജിഎസിന്റെ ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ) സമയപരിധിയില്‍ ഒരു മണിക്കൂറിന്റെ വര്‍ധന വരുത്തിയിരുന്നു . നിലവില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് സാധ്യമാകും.