വിവരാവകാശ നിയമ പ്രകാരം വിവരം നൽകാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ

വിവരാവകാശ നിയമപ്രകാരം ലഭ്യമായ അപേക്ഷകളിൽ വിവരം നൽകാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലകളിൽ നടത്തുന്ന അദാലത്തിന്റെ ഭാഗമായി നടന്ന സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 12 പരാതികളാണ് പരിഗണിച്ചത്. 11 പരാതികൾ തീർപ്പാക്കി. ഒരു പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. അറിയാനുള്ള അവകാശം എന്നാൽ ജീവിക്കാനുള്ള അവകാശം കൂടിയാണ്. വിവരാവകാശ നിയമപ്രകാരം ഓഫീസുകളിൽ സൂക്ഷിക്കേണ്ട രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. വിവരാവകാശ കമ്മീഷൻ സർക്കാർ ഓഫീസുകളിൽ പരിശോധന നടത്തും. ലഭ്യമായ അപേക്ഷകളിൽ പെട്ടെന്ന് തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം.
ചെലവില്ലാതെ അവകാശപ്പെട്ട നീതി ലഭ്യമാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വിവരം ലഭ്യമാക്കുന്നതിനുള്ള നടപടി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC