ബില്ല് നൽകാതെ നികുതി വെട്ടിപ്പ് ; കറി മസാല, സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനത്തിൽ രണ്ട് കോടി യുടെ ക്രമക്കേട്
വിവിധയിനം കറി മസാലകളുടെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും മൊത്ത വിതരണം നടത്തുന്ന തിരുവനന്തപുരത്തിലെ ഒരു സ്ഥാപനം ജി. എസ്. ടി. നിയമം അനുശാസിക്കുന്ന ബില്ലുകൾ നൽകാതെ നികുതിവെട്ടിപ്പ് നടത്തുന്നതായി സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് -3 കണ്ടെത്തി.
രണ്ട് കോടി രൂപയുടെ ക്രമക്കേടിൽ 10 ലക്ഷം രുപയുടെ നികുതിവെട്ടിപ്പാണ് നടന്നിരിക്കുന്നത്.