എഴുപുന്നയിലെ സഹകരണ ബാങ്ക് തട്ടിപ്പ് :- കൂടുതൽ അന്വേഷണത്തിനു ഉത്തരവിട്ടുകൊണ്ടു ശക്തമായ നടപടിയിലേക്ക്

എഴുപുന്നയിലെ സഹകരണ ബാങ്ക് തട്ടിപ്പ് :- കൂടുതൽ അന്വേഷണത്തിനു ഉത്തരവിട്ടുകൊണ്ടു ശക്തമായ നടപടിയിലേക്ക്

സംസ്ഥാന ഗവൺമെൻറ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി ആലപ്പുഴ ജില്ലയിൽ എഴുപുന്നയിലെ 953-)o നമ്പർ സഹകരണ ബാങ്കിലൂടെ നൽകിയ പെൻഷൻ തുകയിൽ വെട്ടിപ്പ് കണ്ടെത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് അന്വേഷണം കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. 

വർഷങ്ങൾ നീണ്ട വെട്ടിപ്പ് ആയതിനാലും, കൂടുതൽ ജീവനക്കാർ ബന്ധപ്പെട്ടിട്ടുള്ളതിനാലും തുടരന്വേഷണത്തിന് സഹകരണ വകുപ്പ് 66 പ്രകാരം ഉത്തരവിട്ടിരിക്കുന്നു.

വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ഭരണസമിതി പിരിച്ചുവിട്ടു വസ്തുത അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയതിനെ തുടർന്നാണ് തുടർ നടപടികൾ ഉണ്ടായിട്ടുള്ളത്. 

സംസ്ഥാന ഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി സഹകരണ ബാങ്കിലൂടെ നൽകുന്ന തുകയിൽ കൃത്രിമം കാണിച്ചാണ് അഴിമതി നടത്തിയിട്ടുള്ളത് എന്നതാണ് ആരോപണം.

സഹകരണ ബാങ്കിൽ നിന്ന് പെൻഷനായി ജനങ്ങൾക്ക് നൽകുന്ന തുക കൃത്യമായി സംസ്ഥാന ഗവൺമെന്റിൽ നിന്ന് ലഭിക്കാറുമുണ്ട്. എന്നാൽ ഇങ്ങനെ നൽകുന്ന പെൻഷനുകളിൽ മരിച്ചു പോയവരും ചില സാങ്കേതിക കാരണങ്ങളാൽ നൽകാൻ സാധിക്കാത്തവരും ഉൾപ്പെടാറുണ്ട്. ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന തുകയിൽ പെൻഷൻ നൽകാത്തവരുടെ തുക ഗവൺമെന്റിലേക്ക് തിരികെ അടച്ച് അതിൻറെ രസീത് സഹിതം സഹകരണ ബാങ്കിൽ കണക്കുകൾ സൂക്ഷിക്കേണ്ടതാണ്.

സഹകരണ ബാങ്കിലെ ജീവനക്കാർ ഇങ്ങനെയുള്ള തുക ഗവൺമെൻറിൽ അടച്ച രസീത് സഹിതം സൊസൈറ്റി ലെഡ്ജർ ബുക്കിൽ കാണിച്ച് ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരെ കൊണ്ട് വെരിഫൈ ചെയ്തു സൂക്ഷിക്കേണ്ടതുമാണ്.

പ്രസ്തുത സഹകരണ ബാങ്കിൽ മേൽ തുകകൾ അടയ്ക്കാതെ രജിസ്റ്റർ ബുക്കുകളിൽ കണക്കിൽ മാത്രം കാണിച്ച് തുക വെട്ടിച്ചു വരികയായിരുന്നു. മേൽ സ്ഥാപനത്തിൽ 2021 മുതൽ 2024 വരെ ഉള്ള കണക്കുകൾ പരിശോധിച്ചതിൽ ഈ ഇനത്തിൽ ഗവൺമെന്റിലേക്ക് അടയ്ക്കാതെ ചെലവ് എഴുതി എടുത്തിട്ടുള്ള തുക, ലക്ഷങ്ങൾ ഉള്ളതായും പരാതികളും ആരോപണവും വന്നിട്ടുണ്ട്. 

ചേർത്തല അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) ൻറെ 26.03.2024 ലെ ജി953/330/2024 ലേ റിപ്പോർട്ടിൽ എല്ലവിവരങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള വിവരങ്ങൾ സൊസൈറ്റിയുടെ ഓഡിറ്റ് വിഭാഗം മനപ്പൂർവ്വം പരിശോധിക്കാതെ ഒഴിവാക്കി വിട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്. 

ഇങ്ങനെയുള്ള തട്ടിപ്പുകൾ ചെയ്ത ജീവനക്കാർ പലരും മേൽ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ടുള്ളതും ക്രമവിരുദ്ധമായിട്ടാണ് എന്നും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

ക്ഷേമ പെൻഷൻ വിതരണം നടത്തുന്നതിനായി നൽകിയ തുകയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സഹകരണ നിയമം 66 പ്രകാരം പ്രസ്തുത വിഷയത്തിൽ കൂടുതൽ പരിശോധന നടത്തുന്നതിന് ജോയിൻ്റ് രജിസ്ട്രാർ ഓഫീസിലെ JRGALP/944/2024 CRP (1) നമ്പർ പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടു കൂടുതൽ ശക്തമായ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നു. 

ഇൻകം ടാക്സ് വകുപ്പ്, ഇ ഡി തുടങ്ങിയ കേന്ദ്ര എജൻസിയുടെയും അന്വഷണം ഉടൻ ഉണ്ടാകും.

Also Read

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

Loading...