കേരളത്തിന് ₹1,400 കോടി നികുതി വിഹിതം അനുവദിച്ചു കേന്ദ്രം; ഉത്സവകാലവും പുതുവര്‍ഷവും പരിഗണിച്ച് നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍
നികുതി സമാഹരണത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി 2024 ജനുവരി 10ന് നല്‍കേണ്ട തുക ഉത്സവകാലവും പുതുവര്‍ഷവും പരിഗണിച്ച് നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍
മൊത്തം 72,961.21 കോടി ഡിസംബര്‍ 11ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
സാമൂഹിക ക്ഷേമ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന സ്‌കീമുകള്‍ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുത്താനായാണ് നികുതിവിഹിതം കൈമാറിയത്
.കേരളത്തിന് 1,404.50 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. സാമ്ബത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരിന് ക്രിസ്മസ്-പുതുവത്സര കാലത്ത് കിട്ടിയ 'സമ്മാനമായി' നേരത്തേയുള്ള ഈ നികുതിവിഹിത വിതരണം മാറിയിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനടക്കം പണം കണ്ടെത്തായി ഈയാഴ്ച ആദ്യം 2,000 കോടി രൂപ കടമെടുത്ത സംസ്ഥാന സര്‍ക്കാര്‍, ക്രിസ്മസിന് ശേഷം 1,100 കോടി രൂപ കൂടി കടമെടുക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, കേന്ദ്രത്തിന്റെ നികുതിവിഹിതം നേരത്തേ ലഭിക്കുന്നത്.