ഡയഗ്‌നോസ്റ്റിക് സെന്ററിൽ അനർഹമായ ഇൻപുട് ടാക്‌സ് ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തി
കോഴിക്കോട് ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡയഗ്‌നോസ്റ്റിക് സെന്ററിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് -2 നടത്തിയ പരിശോധനയിൽ അനർഹമായ ഇൻപുട് ടാക്‌സ് ഉപയോഗിച്ചായി കണ്ടെത്തി.
21 ലക്ഷം രൂപയുടെ നികുതിതുകയാണ് ഇപ്രകാരം ഉപയോഗിച്ചത്. അനർഹമായി ഉപയോഗിച്ച ഇൻപുട് ടാക്‌സ് തിരികെ സർക്കാരിലേക്ക് അടപ്പിച്ചു.