സ്രോതസിൽനിന്ന് നികുതി പിടിച്ച എല്ലാ നികുതിദായകരും ടിഡിഎസ്/ ടിസിഎസ് ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കു മുന്പ് ഫയൽ ചെയ്തിരിക്കണം
ആദായനികുതി നിയമം വകുപ്പ് 200 (3) അനുസരിച്ച് സ്രോതസിൽനിന്ന് നികുതി പിടിച്ച എല്ലാ നികുതിദായകരും ടിഡിഎസ്/ ടിസിഎസ് ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കു മുന്പ് ഫയൽ ചെയ്തിരിക്കണം. 2019 മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ ഈ മാസം 31ന് മുന്പും ടിസിഎസ് റിട്ടേണുകൾ ഈ മാസം 15നു മുന്പുമാണ് ഫയൽ ചെയ്യേണ്ടത്.
റിട്ടേണുകൾ നിർദേശിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങൾക്കു ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ ഓരോ റിട്ടേണിനും താമസം വരുത്തുന്ന ഓരോ ദിവസത്തേക്കും 200 രൂപ നിരക്കിൽ പിഴ ചുമത്തുന്നതാണ്. കൂടാതെ നിർദിഷ്ട തീയതിക്കുള്ളിൽ പ്രസ്തുത റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ നികുതി നിയമം 271 (എച്ച്) അനുസരിച്ച് 10,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള പിഴയും ഉദ്യോഗസ്ഥന് ചുമത്താവുന്നതാണ്