കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്ത് ഇഡി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്ത് ഇഡി.
വിവോ ഇന്ത്യയുടെ ഇടക്കാല സിഇഒ ഹോങ് സുക്വാന്‍, വിവോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്‌ഒ) ഹരീന്ദര്‍ ദാഹിയ, കണ്‍സള്‍ട്ടന്റ് ഹേമന്ത് മുഞ്ജാല്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. വിവോയുടെ ഇന്ത്യന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു ചൈനീസ് പൗരന്‍, ലാവ ഇന്റര്‍നാഷണല്‍ എംഡി ഹരി ഓം റായ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന്‍ മാലിക് എന്നിവരുള്‍പ്പെടെ നാല് പേരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അറസ്റ്റ് നടന്നിരിക്കുന്നത്
.അധികൃതരുടെ നടപടിയില്‍ വളരെയധികം ആശങ്കയുണ്ടെന്ന് വിവോ പ്രതികരിച്ചു. വ്യവസായ മേഖലയില്‍ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് അറസ്റ്റെന്നും എല്ലാ നിയമപരമായ വഴികളും തേടുമെന്നും വിവോ വ്യക്തമാക്കി. 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് ബിസിനസുകളിലും നിക്ഷേപങ്ങളിലും കര്‍ശന പരിശോധനയാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയില്‍ നികുതി അടയ്‌ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ ‘നിയമവിരുദ്ധമായി’ കൈമാറ്റം ചെയ്തുവെന്ന് ആണ് ഇഡിയുടെ ആരോപണം.