GST വെട്ടിപ്പ്: പ്രമുഖ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ പരിശോധന
കൊച്ചി: ജി എസ് ടി വെട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പരിശോധന നടന്നു. കേരളത്തിലെ ഇവരുടെ 14 ശാഖകളിലും പരിശോധന നടന്നു.
ബില്ലിൽ തിരിമറി നടത്തി GST അടക്കാതിരിക്കുക, കൂടതെ ക്യാഷ് ആയി കളക്ട് ചെയ്ത് കണക്കിൽ കാണിക്കാതിരിക്കുക , തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും, വിദേശത്തേക്ക് പഠനത്തിനും ജോലിക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിലും സമാന രീതിയിലുള്ള വെട്ടിപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.