600രൂപയ്ക്ക് ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്ബോ; കിടിലന്‍ ഓഫറുമായി ജിയോ ജിഗാഫൈബര്‍
പ്രതിമാസം 600രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്ബോ ഓഫര്‍ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ ജിഗാഫൈബര്‍. അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവുമായാണ് ലാന്‍ഡ്‌ലൈന്‍ ഓഫര്‍. ഇന്റര്‍നെറ്റ് മുഖാന്തരമായിരിക്കും ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുക. ജിയോയുമായി അടുത്ത വൃത്തങ്ങളാണ് ജിഗാഫൈബറിന്റെ പുതിയ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ബ്രോഡ്ബാന്‍ഡ്-ലാന്‍ഡ്‌ലൈന്‍-ടിവി കോംമ്ബോയ്ക്ക് പുറമേ മറ്റ് സേവനങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ പണം അടയ്‌ക്കേണ്ടിവരും. തിരഞ്ഞെടുക്കുന്ന താരിഫ് അനുസരിച്ച് പ്രതിമാസം 1000രൂപവരെയായി ഇത് ഉയരാം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്, ടാബ്ലറ്റ് അടക്കമുള്ളവ കണക്‌ട് ചെയ്യാവുന്ന ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് ടെര്‍മിനല്‍ (ഒഎന്‍ടി) വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.
നിലവില്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും പരീക്ഷണാടിസ്ഥാനത്തില്‍ ജിഗാഫൈബര്‍ ലഭ്യമാക്കുന്നുണ്ട്. സെക്കന്‍ഡില്‍ 100എംബി വീതം 100ജിബി ഇന്റര്‍നെറ്റാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ടെലിഫോണ്‍ ടെലിവിഷന്‍ സേവനങ്ങളും ഇതിനോടൊപ്പം ചേര്‍ക്കും. സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്നതുവരെ ഓഫറുകള്‍ സൗചന്യമായാണ് നല്‍കുന്നത്. സേവനങ്ങള്‍ രാജ്യത്തെ 1600ഓളം നഗരങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി.