മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിവേഗം കണ്ടെത്താന്‍ സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്
രാജ്യത്ത് മൊബൈല്‍ ഫോണ്‍ മോഷണം അധികരിക്കുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ അഥവാ ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പറിന്റെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോം വകുപ്പ് തയ്യാറെടുക്കുന്നു . കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തിറങ്ങും .
പട്ടിക പ്രാബല്യത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസില്‍ പരാതിപ്പെട്ട ശേഷം സഹായ നമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം.ഒപ്പം, ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസില്‍നിന്നുള്ള റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് വകുപ്പ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈല്‍ ഫോണില്‍നിന്ന് ആശയവിനിമയം നടക്കില്ല .
ബ്ലാക്ക് , വൈറ്റ്, ഗ്രേ, എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുള്‍പ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ബ്ലാക്ക്' വിഭാഗത്തിലുണ്ടാവുക. യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ഗ്രേ' വിഭാഗത്തില്‍. നിലവില്‍ ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് 'വെള്ള'യിലുണ്ടാവുക. 2017 ജൂലായിലാണ് ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുതവണ നടപ്പാക്കിയിട്ടുണ്ട്