പണമിടപാടില്‍ കൂടുതലും ക്യൂ ആര്‍ കോഡിലൂടെ
രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം രൂപാ , അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കിയതിനെ തുടർന്നാണ് ക്യാഷ്‌ലെസ്സ് ഇടപാടുകളെ കുറിച്ചുള്ള വർത്തമാനങ്ങൾ സജീവമായത്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ, ചിലസാഹചര്യങ്ങളും, സ്ഥലങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഇടത്ത് വിനിമയം ചെയ്യാൻ സാധ്യമല്ലെന്നും, പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്. ക്യാഷ്‌ലെസ്സ് സംവിധാനങ്ങളുടെ മേന്മകളെ പറ്റിയുള്ള വശ്യമായ വിവരണങ്ങൾ വരുന്നതിനു പിന്നാലെ നാട്ടുംപുറമ്പത്തെ പെട്ടിക്കടകളിൽ പോലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ദൃശ്യമായി. കാർഡ് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പോയിന്റ് ഓഫ് സെയിൽസ് ഉപകരണങ്ങൾ ആയിരിന്നു ഇതിൽ മുന്നിട്ടു നിന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഗണ്യമായി കുറഞ്ഞു എന്നാണ് ഏറ്റവും പുതിയ വിവരം.
പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ.ആർ. ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ. ആർ.കോഡ് അഥവാ ദ്രുത പ്രതികരണ ചിഹ്നകം എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു.ആർ. കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകൾ, യു.ആർ.എൽ., മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്
ജപ്പാൻ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെൻസോ വേവ് 1994-ൽ ആണ് ക്യു,.ആർ. കോഡ് ആദ്യമായി അവതരിപ്പിച്ചത്. ദ്വിമാന ബാർകോഡിങ്ങ് രീതിയിൽ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. ക്വിക്ക് റെസ്പോൺസ് (ദ്രുത പ്രതികരണം - Quick Response) എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു,.ആർ. അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാതാക്കൾക്ക് എൻകോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വേഗത്തിൽ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നൽകിയത്.
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പണമിടപാടുകളിൽ വലിയ വർദ്ധനവുണ്ടായെങ്കിലും ബിസിനസ് കാർഡ് ഉപയോഗത്തിലെ ഗണ്യമായ കുറവ് ചെറുകിട വ്യവസായങ്ങളെയും ബിസിനസ് കാർഡ് മേഖലയെയും ബാങ്കുകളെയും ആശങ്കയിലാക്കുന്നു. ഇടപാടുകാർ കൂട്ടത്തോടെ ക്യുആർ കോഡ് വഴി യുപിഐ അടിസ്ഥാനത്തലുള്ള ഇടപാടുകളിലേക്ക് മാറിയതാണ് പ്രധാനകാരണം. നോട്ടായോ നാണയമായോ ഉള്ള വിനിമയം ഒഴിവാക്കി ഇന്ത്യൻ സമ്പദ് ഘടനയെ ശുദ്ധീകരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന 5.7 ദശലക്ഷം പിഒഎസ് (പോയിൻറ് ഓഫ് സെയിൽ) മെഷീനുകളിൽ 30% മെഷീനുകൾ ഉപയോഗിക്കാതിരിക്കുകയോ ബാങ്കുകൾ മടക്കി നൽകുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കാര്‍ഡുപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത് പോയന്റ് ഓഫ് സെയില്‍ ടെല്‍മിനലുകള്‍ വഴിയാണ്. ഇതോടെ ഏകദേശം 1.7 ദശലക്ഷം മെഷീനുകൾ വഴിയുള്ള കാർഡ് ഇടപാടുകളാണ് നിലച്ചത്, ദ കേപ്പബിൾ എന്ന പ്രസിദ്ധീകരണം ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഒരു റീട്ടെയില്‍ ഇടപാട് പൂര്‍ണമാകുന്ന സ്ഥലം അല്ലെങ്കില്‍ സമയം എന്നതാണ് സാധാരണയായി 'പോയന്റ് ഓഫ് സെയില്‍' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
രാജ്യത്ത് കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ക്യു ആർ കോഡ് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളിൽ സർവീസ് ചാർജ് ഇല്ലാത്തതും ബിസിനസ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഭക്ഷണപാനീയങ്ങൾ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ മഹാമാരി സ്തംഭിപ്പിച്ചിരുന്നു. ഈ മേഖലകളിലെ നിരവധി വ്യവസായങ്ങൾ അടച്ചുപൂട്ടി. വലിയൊരു ശതമാനം പണമിടപാടുകൾക്ക് ബിസിനസ് കാർഡ് ഉപയോഗിക്കുന്ന വ്യവസായങ്ങളായിരുന്നു ഇവ.
ലോക്ക്ഡൗൺ സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടതോടെ പിഒഎസ് മെഷീനുകളുടെ സർവീസ് ചാർജ് ഒഴിവാക്കുന്നതിനായി നിരവധി വ്യാപാരികൾ മെഷീനുകൾ ബാങ്കുകൾക്ക് മടക്കിനൽകി. സാധാരണഗതിയിൽ ഒരു നഗര പ്രദേശത്തെ വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പിഒഎസ് മെഷീനുകൾക്ക് പേപ്പർ റോളുകൾ, ഡാറ്റാ സേവന നിരക്കുകൾ എന്നിവയ്ക്കായി 150 രൂപ മാസം ചെലവ് വരും. യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഈ ചെലവുകൾ ബാധകമല്ല.ലോക്ഡൗൺ സമയത്ത് അപ്പാർട്ട്മെൻറ്കളിലേക്കും വീടുകളിലേക്കുമുള്ള ഹോം ഡെലിവറി സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതോടെ ഈ രംഗത്ത് ഉപയോഗിച്ചിരുന്ന പിഒഎസ് മെഷീനുകളിൽ 35 ശതമാനവും ഉപയോഗശൂന്യമായി. മിക്ക കമ്പനികളുടെയും പിഒഎസ് മെഷീനുകളും 90 ദിവസത്തിൽ ഒരിക്കൽ പോലും ഉപയോഗിച്ചില്ലെങ്കിൽ അത് പ്രവർത്തനരഹിതമായി കണക്കാക്കും എന്നതാണ് ഇതിന് കാരണം.
കൂടാതെ ഇകോമേഴ്സ് കമ്പനികൾ ഡെലിവറി സമയത്ത് പണം നൽകുന്ന രീതിയേക്കാൾ, ഓൺലൈൻ വഴി മുൻകൂട്ടി പണം അടയ്ക്കുന്നതിന് പ്രോത്സാഹനം നൽകിയതും ഉപഭോക്താക്കളെ ബിസിനസ് കാർഡുകളിൽ നിന്നും അകറ്റി. ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു.
പ്രവർത്തനം നിലച്ച പിഒഎസ് മെഷീനുകൾ വഴിയുണ്ടാകുന്ന നഷ്ടം ബാങ്കുകളെയും കാർഡ് കമ്പനികളെയും ആശങ്കയിലാക്കുന്നു. ബിസിനസ് കാർഡ് കമ്പനികളായ എം സ്വൈപ്, പൈൻ ലാബ്സ്, ഇന്നോവെറ്റി,ഇസീടാപ് തുടങ്ങിയവർക്കു ബാങ്കുകളിലേക്കും എല്ലാ കാർഡ് വഴിയുള്ള ഇടപാടുകളുടെയും ഒരു പങ്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. സാധാരണഗതിയിൽ ഒരു പുതിയ വ്യാപാരിയെ ബിസിനസ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ സജ്ജമാക്കുന്നതിന് കമ്പനിക്ക് 500 രൂപയോളം ചെലവ് വരും. അടിസ്ഥാന സൗകര്യമൊരുക്കുന്നതും, സെറ്റിൽമെൻ്റിനായുള്ള അക്കൗണ്ടുകൾ ആരംഭിക്കുന്നതും ഇതിലുൾപ്പെടും. ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
റിസർവ് ബാങ്ക് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 700,000 പുതിയ ബിസിനസ് കാർഡ് സംവിധാനങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. അതേസമയം സെപ്തംബർ മുതൽ ഡിസംബർ വരെ മാത്രം 16 ദശലക്ഷം ക്യു ആർ കോഡ് സംവിധാനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്നും ആർബിഐ വെളിപ്പെടുത്തുന്നു. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കുന്ന സംവിധാനമാണിത്. എ.ടി.എമ്മിനു ശേഷം ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ ഐ.എഫ്.എസ്. കോഡോ, പാസ് വേഡുകളോ ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. ഉപയോക്താവിന് ബാങ്ക് അക്കൗണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഐ.എഫ്.എസ്. കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ആപ്പിൽ വെർച്വൽ ഐ.ഡി. ഉണ്ടാക്കാം. ഒരു ബാങ്കിൽ അക്കൗണ്ടുള്ളയാൾക്ക് ഏതു ബാങ്കിന്റെ യു.പി.ഐ. ആപ്പും ഉപയോഗിക്കാം.
ക്യുആർ കോഡ് ഉപയോഗിച്ചുള്ള ഓൺലൈൻ പണം ഇടപാടുകളുടെ വർദ്ധനവ് നിയന്ത്രിക്കുകയും, ബിസിനസ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി അടുത്ത 3 വർഷത്തിൽ ഓരോ വർഷവും 1 ദശലക്ഷം പുതിയ പിഒഎസ് മെഷീൻ സംവിധാനങ്ങൾ രാജ്യത്ത് പ്രവർത്തന്നം ആരംഭിക്കണമെന്നും ആർബിഐ ആവശ്യപ്പെടുന്നു. കച്ചവടം രേഖപ്പെടുത്താനും, സ്റ്റോക്ക് ലഭ്യത പരിശോധിക്കാനും പി.ഒ.എസ് സിസ്റ്റം സഹായിക്കുന്നു. മിക്ക സ്ഥലങ്ങളിലും ഇത് സെര്‍വറിലേക്കു ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ സിസ്റ്റത്തിന്റെ ഭാഗമായി ഇലക്ട്രോണിക് കാശ് കൈമാറ്റം നടത്താനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ അഥവാ പി.ഒ.എസ്.ടി.
നാഷണല്‍ ഡിപ്ലോയര്‍, സര്‍വീസ് പ്രൊവൈഡര്‍, ട്രാന്‍സാക്ഷന്‍ പ്രൊവൈഡര്‍ എന്നിവ ചേരുന്നതാണ് പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ ഉപകരണമുള്‍പ്പെടുന്ന സേവന ശൃംഖലയുടെ പൂര്‍ണ്ണഘടന. വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയ്ക്കൊപ്പം ഇന്ത്യയില്‍ റുപയ് കാര്‍ഡും നാഷണല്‍ ഡിപ്ലോയര്‍ ആയി വര്‍ത്തിക്കുന്നു. പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്-ഫിക്‌സഡ് ടെര്‍മിനലുകളും, പോര്‍ട്ടബിള്‍ ടെര്‍മിനലുകളും. സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളില്‍ സാധാരണയായി ഫിക്‌സഡ് ടെര്‍മിനലുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹോട്ടലുകള്‍,പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താവിന്റെ സൗകര്യം മുന്‍നിര്‍ത്തി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് വരുന്നു.
സാധാരണയായി ഫിക്‌സഡ് പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ ടെലഫോണ്‍ കേബിള്‍ വഴിയായിരിക്കും സ്വിച്ചിങ് സെന്ററുമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ ഡയല്‍അപ് രീതിയിയിലാണ് വിവരങ്ങള്‍ സെര്‍വറിലേക്ക് കൈമാറുന്നത്. നിലവില്‍ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യാന്‍ കഴിയുന്നതും (മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള കാര്‍ഡുകള്‍ക്ക് വേണ്ടി) കാര്‍ഡ് ഉള്ളിലേക്ക് കടത്തി വച്ച് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുന്ന തരം പി.ഒ.എസ് ടെര്‍മിനലുകളും ലഭ്യമാണ്.
കച്ചവടക്കാരുടെ ആവശ്യാനുസരണം മൂന്നുതരത്തില്‍ പി.ഒ.എസ് ടെര്‍മിനല്‍ സൗകര്യം ലഭ്യമാണ്. സാധാരണ ടെലഫോണ്‍ലൈന്‍ വഴി പി.എസ്.റ്റി.എന്‍ കണക്ടിവിറ്റി നല്‍കുന്ന പി.ഒ.എസ് ടെര്‍മിനല്‍, സിം ഉപയോഗിച്ച് ജിപിആര്‍എസ് കണക്ടിവിറ്റി നല്‍കുന്ന ഡെസ്‌ക്ടോപ്പ് ജിപിആര്‍എസ് പി.ഒ.എസ് ടെര്‍മിനല്‍. ഇവ രണ്ടും ഫിക്‌സഡ് പി.ഒ.എസ് ടെര്‍മിനലുകളാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കാർഡ് കമ്പനികളിലൊന്നായ പൈൻ ലാബ്സ്, പിഒഎസ് മെഷീനുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എൻഎഫ്സി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളെ പിഒഎസ് മെഷീനുകളാക്കി മാറ്റി ഉപയോഗിച്ചു തുടങ്ങിയിരുന്നു. മറ്റൊരു ബിസിനസ് കാർഡ് കമ്പനിയായ എംസ്വൈപ്പ് രണ്ടു വർഷത്തിനിടയിൽ ആർബിഎൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ പിഒഎസ് മെഷീനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് വലിയ പിന്തുണ നൽകിയിരുന്നു. വരുമാനം ഉറപ്പാക്കാൻ കാർഡ് വഴിയുള്ള ഇടപാടുകളിൽ മൂല്യവർധിത സേവനങ്ങൾ വിൽക്കാൻ ഇന്നോവിറ്റി എന്ന കമ്പനിയും ശ്രമിക്കുന്നുണ്ട്. മൊബൈലില്‍ ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ചെറു കാര്‍ഡ് റീഡറുകള്‍ പി.ഒ.എസ് ടെര്‍മിനലുകളായി വിസ ഈയിടെ അവതരിപ്പിച്ചിരുന്നു. എത് സമയത്തും എത് സ്ഥലത്ത് വച്ചും ഒരാളുടെ അക്കൌണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം കൈമാറാം. പണം കൈമാറ്റം നടന്ന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാളുടേയും മൊബീലില്‍ സന്ദേശമായി എത്തും.