ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം

ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം

സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണ നടപടികളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉപഭോക്ത്യകാര്യ സെക്ഷനുകളും റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ലീഗല്‍ മെട്രോളജി വകുപ്പും സംയോജിപ്പിച്ച് ഉപഭോക്ത്യകാര്യ വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം, 1986 നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവന്നു

പ്രസ്തുത ആക്ടിൽ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങലെ സംബന്ധിച്ച വിവരങ്ങൾ  ഉള്‍ക്കൊളളിക്കുകയും, സംസ്ഥാന ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍മുഖേന ഓരോ ജില്ലയിലും സുഗമമായി അതിവേഗം ചെലവ് കുറഞ്ഞ രീതിയില്‍ ഉപഭോക്ത്യ തര്‍ക്കങ്ങളിൽ പരിഹാരം കാണുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിഷയത്തിലുളള നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിന് പുറമെ സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം മേല്‍നോട്ടം എന്നീ ചുമതലകളും കേരള സര്‍ക്കാരിന്റെ ഉപഭോക്ത്യകാര്യ വകുപ്പിനുണ്ട്.

ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ

ഉപഭോക്താക്കൾ ഫയൽ ചെയ്യുന്ന പരാതികൾ കേൾക്കുന്നതിനുംഅതിന്മേൽ തീരുമാനങ്ങളെടുക്കുന്നതിനും ജില്ലാ ഫോറങ്ങൾക്ക് അധികാരം നൽകികൊണ്ടുള്ള വ്യവസ്ഥകൾ ഉപഭോക്തൃസംരക്ഷണ നിയമം,1986 ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ആക്ടിലെ വ്യവസ്ഥകളുടെ ഭേദഗതി ജില്ലാ ഫോറങ്ങൾക്ക് അധികാരം നൽകുന്നുണ്ട്.

ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ

ഉപഭോക്തൃസംരക്ഷണ നിയമം,1986 ലെ വ്യവസ്ഥകൾ പ്രകാരം ഉപഭോക്താക്കൾ ഫയൽ ചെയ്യുന്ന പരാതികൾ കേൾക്കുന്നതിനും ആയതിന്മേൽ തീരുമാനങ്ങളെടുക്കുന്നതിനും സംസ്ഥാന കമ്മീഷന് അധികാരമുണ്ട്. കൂടാതെ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ പുറപ്പെടുവിച്ച ഉത്തരവുകളിന്മേലുള്ള അപ്പീലുകൾ പരിഗണിക്കുന്നതിനും തീർപ്പുകല്പപ്പിക്കുന്നതിനും ജില്ലാ ഫോറങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചത് അവയിൽ നിക്ഷിപ്തമായ നിയമപരമായ അധികാരം പാലിച്ചല്ലന്നോ അധികാരപരിധി മറികടന്നാണന്നോ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നോ നിയമാനുസരണം ഉത്തരവിൽ വസ്തുതപരമായ പിശകുണ്ടന്നോ ചൂണ്ടിക്കാണിച്ച് പ്രസ്തുത ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിക്കുന്ന തിരുത്തൽ ഹർജികളിന്മേൽ നടപടി സ്വീകരിക്കേണ്ടതും കമ്മീഷന്റെ ചുമതലയാണ്.

ഉപഭോക്തൃ കാര്യ സെൽ

ഉപഭോക്താവിൻറെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ കാര്യ സെല്ലിന്റെ മുഖ്യ ലക്ഷ്യം. നയ നിർമ്മാതാക്കൾ, സേവന ദാതാക്കൾ, വിവിധ വ്യവസായ സ്ഥാപനങ്ങൾ, അവരുടെ സംഘടനകൾ, പ്രൊഫഷണൽ ഓർഗനൈസേഷൻ / അസോസിയേഷൻ, സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ, വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങൾ, സാമ്പത്തിക, സോഷ്യൽ ഡെവലപ്മെൻറ് ഓർഗനൈസേഷനുകൾ, പ്രമുഖ എൻ.ജി.ഒകൾ എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായാണ് ഉപഭോക്തൃകാര്യ സെൽ പ്രവർത്തിക്കുന്നത്.
കൂടാതെ, ഉപഭോക്തൃ സംരക്ഷണവും ഉപഭോക്തൃക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിനിമയത്തിനുള്ള കേന്ദ്രമായി സെൽ പ്രവർത്തിക്കുന്നു

സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

1.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളിൽ സെമിനാറുകൾ / വർക്ക്ഷോപ്പുകൾ / സമ്മേളനങ്ങൾ / വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക.
2.
വ്യാപാരികളുടെയും വ്യവസായികളെയും മറ്റു സേവനദാതാക്കളെയും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനുള്ള ബദൽ സംവിധാനങ്ങൾ സജ്ജമാക്കുക

അളവ് തൂക്ക മാനദണ്ഡങ്ങൾ

1956, ഭാരത സർക്കാർ രാജ്യത്താകമാനം നടപ്പാക്കേണ്ട അളവ് തൂക്ക മാനദണ്ഡങ്ങൾ വിശദമാക്കുന്ന അളവ് തൂക്ക നിയമം പാസ്സാക്കുകയും അതനുസരിച്ച് സംസ്ഥാന സർക്കാരുകൾ അവരുടേതായ മാനദണ്ഡങ്ങൾ രൂപീകരിക്കുകയും ചെയ്തു. ഈ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കാൻ, എൻഫോഴ്സ്മെന്റ് ആക്ടിനു കീഴിലാണ് ഇതിന്റെ ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അളവ് തൂക്ക മാനദണ്ഡ ചട്ടങ്ങളുടെ പരിപാലനത്തിനായി റവന്യു ബോർഡിൽ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും പിന്നീട് ആ തസ്തിക പുനഃ നാമകരണം ചെയ്ത് കൺട്രോളർ ഓഫ് വെയ്റ്സ് ആൻഡ് മെഷേർസ് എന്നാക്കുകയും ചെയ്‌തു.

കേരള സർക്കാർ വെയ്റ്സ് ആൻഡ് മെഷേർസ് എൻഫോഴ്സ്മെന്റ് റൂൾസ് 1992 രൂപീകരിക്കുകയും, 1992 മേയ് 24 മുതൽ സംസ്ഥാനത്ത് നിലവിൽ വരുകയും ചെയ്തു. സാങ്കേതിക പുരോഗതിയുടെ ഫലമായി, ഈ നിയമത്തിലുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കാനും, അവ്യക്തത ഒഴിവാക്കാനുമായി ലീഗൽ മെട്രോളജിക്കൽ ആക്ട് 2009 നിലവിൽ വരുകയും 2011ഏപ്രിൽ 1 മുതൽ നടപ്പിലാക്കുകയും ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്      www.consumeraffairs.kerala.gov.in

Also Read

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ഒടിപി അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെ പങ്കാളികൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി സിബിഡിടി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു യൂട്ടിലിറ്റി ആരംഭിച്ചു

Loading...