ചില്ലറ വ്യാപാരികളില്‍ നിന്ന് 2,000 രൂപ പിരിച്ചെടുക്കുമ്പോള്‍ ജാഗ്രത പാലിക്കാനും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ബാങ്കുകള്‍ ക്യാഷ് മാനേജ്‌മെന്റ് സേവന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി
ചില്ലറ വ്യാപാരികളില്‍ നിന്ന് 2,000 രൂപ പിരിച്ചെടുക്കുമ്പോള്‍ ജാഗ്രത പാലിക്കാനും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ബാങ്കുകള്‍ ക്യാഷ് മാനേജ്‌മെന്റ് സേവന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചില്ലറ വ്യാപാരികളില്‍ നിന്ന് പണം സ്വീകരിച്ച് ബാങ്കുകള്‍ക്ക് കൈമാറുന്നവരാണ് റീട്ടെയില്‍ ക്യാഷ് മാനേജ്‌മെന്റ് സേവന സ്ഥാപനങ്ങള്‍. 2,000 രൂപ നോട്ടുകള്‍ നിയമാനുസൃതമായ ടെന്‍ഡറായി തുടരുമെങ്കിലും പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചില്ലറ വ്യാപാരികളില്‍ നിന്ന് ശേഖരിക്കുന്ന 2,000 രൂപ നോട്ടുകളില്‍ വര്‍ദ്ധനവ് ഉണ്ടെങ്കില്‍ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്നറിയിപ്പ് ലഭ്യമായിട്ടുണ്ടെന്ന് റീട്ടെയില്‍ സ്ഥാപനങ്ങളും അറിയിച്ചു. ഏതെങ്കിലും പ്രത്യേക സ്രോതസില്‍ നിന്നും അസാധാരണമായി 2,000 രൂപ നോട്ടുകള്‍ വന്നാല്‍ അക്കാര്യം ബാങ്കുകള്‍ ആര്‍ബിഐയെ അറിയിക്കും.
അതേസമയം, 2,000 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കുന്നതില്‍ നിന്നും വ്യക്തികളേയോ സ്ഥാപനങ്ങളേയും തടയാനാകില്ലെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. അതിനുള്ള അവകാശം അവര്‍ക്കുണ്ട്