വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ് കെഎസ്ഐഡിസി
കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മന്‍റ് കോര്‍പറേഷന്‍റ(കെഎസ്ഐഡിസി) വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി രൂപ കവിഞ്ഞു. ഈ നാഴികക്കല്ലിന്‍റെ ആഘോഷപരിപാടികളും കെഎസ്ഐഡിസിയുടെ എല്ലാ വായ്പാ സേവനങ്ങളും ഓണ്‍ലൈനാക്കുന്ന വെബ്സൈറ്റും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
വായ്പാ നടപടി ക്രമങ്ങള്‍ സുതാര്യവും ലളിതവും സമയബന്ധിതവുമാക്കാന്‍ പുതിയ വെബ്സൈറ്റ് സഹായിക്കുമന്ന് മന്ത്രി പറഞ്ഞു. വായ്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ണമായും വെബ്സൈറ്റിലൂടെ നിര്‍വഹിക്കാം. ഇതിലൂടെ കെഎസ്ഐഡിസിയുടെ വായ്പാ സേവനങ്ങള്‍ ഗണ്യമായി ഉയരുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും കൂടെ നിന്നിട്ടുണ്ട്. 224 കമ്പനികളില്‍ കെഎസ്ഐഡിസിയ്ക്ക് ഓഹരിയുണ്ടായിരുന്നു. നിലവില്‍ 74 കമ്പനികളിലായി 115.7 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിന്‍റ നിലവിലെ വിപണി മൂല്യം ഇപ്പോള്‍ ആയിരം കോടി കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വായ്പ നല്‍കുന്നതില്‍ നിലവിലുണ്ടായിരുന്ന പരാതികള്‍ക്ക് ശാശ്വതപരിഹാരമാണ് വെബ്സൈറ്റെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കോഴിക്കോട് കെഎസ്ഐഡിസിയുടെ ഓഫീസ് തുറന്നത് വായ്പാ പോര്‍ട്ട്ഫോളിയോ 1000 കോടിയാകാന്‍ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഐഡിസി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ പ്രോത്സാഹനത്തിനും ഉപഭോക്തൃ സേവനത്തിനും കൂടുതല്‍ മികച്ച പദ്ധതികള്‍ കെഎസ്ഐഡിസി ഉടന്‍ അവതരിപ്പിക്കുമെന്ന് ചെയര്‍മാന്‍ പോള്‍ ആന്‍റണി പറഞ്ഞു. പരാതിപരിഹാരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യക്ഷമമായ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2005 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ പറഞ്ഞു. അതില്‍ 2005 വരെ 150 കോടി രൂപയായിരുന്നു വായ്പ നല്‍കിയത്. അടുത്ത പതിനഞ്ച് വര്‍ഷം കൊണ്ട് ഇത് 400 കോടിയോളം രൂപയായി. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ഇത് മൂന്നിരട്ടിയോളം കൂടി 1032 കോടി രൂപയായിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നാലായിരം കോടിയാക്കാനാണ് കെഎസ്ഐഡിസി പ്രയത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണ്‍ ആര്‍, കെഎസ്ഐഡിസി ഡയറക്ടര്‍മാരായ അഡ്വ. ആനന്ദ് കെ, പമേല അന്ന മാത്യു, ബാബു എബ്രഹാം കള്ളിവയലില്‍, സി ജെ ജോര്‍ജ്ജ് തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ 15 വർഷമായി കെഎസ്ഐഡിസിയുമായി സഹകരിക്കുന്ന 17 വ്യവസായികളെ ചടങ്ങിൽ ആദരിച്ചു.