മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട; കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്ബത്തിക മേഖലയെ സംരക്ഷിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്.
കൊവിഡ് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എത്രകാലം സാഹചര്യം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എംപിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ റിപ്പോ നിരക്കും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഭവന വാഹന വായ്പാ നിരക്കുകളും കുറയും.
എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.