രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ശ്രമം.
സാമ്ബത്തിക ഞെരുക്കത്തിലായ വ്യാപാരികള്‍ക്ക് പരമാവധി വായ്പാ സഹായമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ വായ്പാ പലിശ നിരക്കിന് വേണ്ടി ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍.
കൊവിഡിന്റെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങള്‍ക്ക് പരമാവധി വായ്‌പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.