കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്ത എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നൽകാനും എൻ.ഒ.സി. നൽകാനും കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.  

എറണാകുളം ചേലാട് സ്വദേശി കെ.ജെ. ഫിലിപ്പ് നൽകിയ പരാതിയിലാണ് നടപടി. വാഹനത്തിന്റെ വായ്പാ കുടിശിക മുഴുവൻ അടച്ചു തീർത്ത് എൻ.ഒ.സിക്കായി കോട്ടയം കഞ്ഞിക്കുഴിയിലെ എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്കിനെ സമീപിച്ചപ്പോൾ വായ്പയുടെ ജാമ്യക്കാരന് മറ്റൊരു ലോൺ കുടിശിക ഉള്ളതിനാൽ എൻ.ഒ.സി. നൽകാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചതോടെയാണ് ഫിലിപ്പ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

ജാമ്യക്കാരന് തിരിച്ചടവ് മുടങ്ങിയ മറ്റൊരു വായ്പയുണ്ടെന്നും അതിനാൽ പരാതിക്കാരന്റെ അക്കൗണ്ടിൽ അവർക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ബാങ്കിന്റെ വാദം. രണ്ടു വായ്പകളും വ്യത്യസ്ത ഇടപാടുകളായതിനാലും പരാതിക്കാരൻ രണ്ടാം വായ്പയിൽ കക്ഷിയല്ലാത്തതിനാലും രണ്ടാം വായ്പയുടെ വീഴ്ചയ്ക്ക് പരാതിക്കാരനെ ബാധ്യസ്ഥനാക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. അതിനാൽ പരാതിക്കാരന് എൻഒസി നിഷേധിക്കുന്നതിനുള്ള കാരണമായി ഇത് കണക്കാക്കാനാവില്ലെന്നും എൻഒസി നൽകുന്നത് വൈകിപ്പിച്ചതിലൂടെ സേവനത്തിൽ കുറവുണ്ടായതായും കോടതി കണ്ടെത്തി.

വാണിജ്യ ആവശ്യത്തിനാണ് പരാതിക്കാരൻ ലോൺ നേടിയതെന്നും അതിനാൽ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് പരാതിക്കാരൻ ഉപഭോക്താവല്ലെന്നും ബാങ്ക് ആരോപിച്ചു. ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ഒരു വാണിജ്യ വാഹനം വാങ്ങുന്നത് കൊണ്ട് പരാതിക്കാരൻ ഒരു ഉപഭോക്താവല്ലാതാകുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.

പരാതിക്കാരന് ബന്ധമില്ലാത്ത മറ്റൊരു വായ്പയിൽ ജാമ്യക്കാരന് കുടിശിക ഉണ്ടെന്നതിന്റെ പേരിൽ പരാതിക്കാരന്റെ എൻ.ഒ.സി. തടഞ്ഞുവയ്ക്കാൻ ബാങ്കിന് അധികാരമില്ലെന്നു കോടതി കണ്ടെത്തി. അനാവശ്യമായി പരാതിക്കാരനെ ബുദ്ധിമുട്ടിച്ചതിൽ പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങളും മാനസിക വിഷമവും കണക്കിലെടുത്ത് എൻ.ഒ.സി. നൽകാനും 25,000 രൂപ നഷ്ടപരിഹാരമായും 2000 രൂപ കേസിന്റെ ചെലവായി നൽകാനും പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.

Also Read

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

Loading...