ഇരുപത് ലക്ഷത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ നികുതി !!
ഇരുപത് ലക്ഷത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ നികുതി !!
കോവിഡ് -19 നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ മാർച്ച് അവസാന വാരം ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 40ലേറെ ഭേദഗതികളോടെ ധനബിൽ 2020 പാർലമെന്റിൽ പാസ്സാക്കി
പണ ഇടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനു കർശനമായ നിയന്ത്രണങ്ങളാണ് പുതിയ ഭേദഗതിയിൽ നിർദേശിച്ചിരിക്കുന്നത് , നേരത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2019 സെപ്തംബര് 1 മുതൽ ഒരു കോടിക്കു മുകളിൽ ബാങ്കുകളിൽ നിന്നോ മറ്റു ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നോ പണം പിൻവലിച്ചാൽ 2% TDS (സ്രോതസ്സിൽ നിന്നുള്ള നികുതി ) ബാധകമായിരുന്നു.
1. പുതിയ ഭേദഗതി പ്രകാരം തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത ഒരാൾ ഒരു സാമ്പത്തിക വര്ഷം 20 ലക്ഷത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ 2% നികുതി (TDS) യും ഒരു സാമ്പത്തിക വര്ഷം ഒരു കോടിക്കു മുകളിൽ ആയാൽ 5% നികുതിയും (TDS) ബാധകമായിരിക്കും.
2. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നേരത്തെ ഉള്ളത് പോലെ ഒരു സാമ്പത്തിക വര്ഷം ഒരു കോടിക്ക് മുകളിൽ പണം പിൻവലിച്ചാൽ 2% നികുതി (TDS) സ്രോതസ്സിൽ നിന്ന് കിഴിക്കുന്നതാണ് .
2020 ജൂലൈ ഒന്നാം തിയ്യതി മുതൽ ആണ് ഈ ഭേദഗതി നിലവിൽ വരിക , എന്നിരുന്നാലും ഇരുപത് ലക്ഷം കണക്കാക്കുന്നതിൽ ഏപ്രിൽ ഒന്ന് മുതലുള്ള പണം പിൻവലിക്കൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാതെ പണമിടപാടുകൾ നടത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ആവും പുതിയ ഭേദഗതിയോടെ നിലവിൽ വരിക!!