ചാരിറ്റബിൾ സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവന അറിയേണ്ടതെല്ലാം

ചാരിറ്റബിൾ സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവന അറിയേണ്ടതെല്ലാം

ധര്‍മ്മ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അവയുടെ വരുമാനം ആദായ നികുതി വിമുക്തമാക്കുന്നതിനു വേണ്ടുന്ന നടപടി ക്രമങ്ങളും ആദായ നികുതി നിയമം വിവരിക്കുന്നുണ്ട്. ആദായ നികുതി പ്രകാരമുള്ള സമയത്തിനുള്ളിലോ നീട്ടിയ സമയപരിധി ക്കുള്ളിലോ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വകുപ്പ് 12 A/12 AA റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയില്ല. വകുപ്പ് 12 A/12 AA പ്രകാരം റജിസ്‌ട്രേഷന്‍ നേടിയ മത ധര്‍മ്മ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, റജിസ്‌ട്രേഷനുള്ള പുതിയ അപേക്ഷ 30 ദിവസത്തിനുള്ളില്‍ നല്‍കണം. ആദായ നികുതി ആക്ട് വകുപ്പ് 12A(1) (ba) പ്രകാരം, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിക്കകം അല്ലെങ്കില്‍ നീട്ടിയ സമയത്തിനുള്ളില്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍, വകുപ്പ് 11 പ്രകാരമുള്ള ഒഴിവു ലഭിക്കില്ല. സ്ഥാപനത്തിന്റെ അറ്റാദായത്തിന് ആദായ നികുതി കൊടുക്കേണ്ടി വരും. 12 എ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് നികുതി ഇളവു ലഭിക്കുന്നത് ഒരു സാന്പത്തിക വര്‍ഷം ധര്‍മ്മ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്നുള്ള വരുമാനമോ സംഭാവനകളോ 85 ശതമാനവും അതതു വര്‍ഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്.

എന്നാല്‍ ചിലപ്പോള്‍ വളരെ താമസിച്ചു ലഭിച്ച വരുമാനമോ സംഭാവനയോ മൂലം അങ്ങനെ ചെയ്യാന്‍ ആയില്ലെങ്കില്‍ അഥവാ ഭാവി വര്‍ഷങ്ങളിലേക്ക് കൂടുതലുള്ള തുക മുതല്‍കൂട്ടാനാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യമെങ്കില്‍, നിയമത്തിലെ ചില സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താം.

ഫോം 9എ അഥവാ ഫോം 10 ഫയല്‍ ചെയ്തു മുന്‍പറഞ്ഞ ഉദ്ദേശം നികുതി അധികാരിയെ അറിയിക്കണം. കൂടുതലുള്ള തുക ഭാവി വര്‍ഷങ്ങളിലേക്ക് ചെലവഴിക്കാനാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യമെങ്കില്‍ പ്രസ്തുത തുക നിര്‍ദ്ദിഷ്ട രീതികളില്‍ നിക്ഷേപിക്കെണ്ടതുണ്ട്. അത്തരം നിക്ഷേപങ്ങള്‍ നിയമപ്രകാരം വിവരിച്ചിരിക്കുന്നതില്‍ ബാങ്ക് നിക്ഷേപങ്ങളും ഉള്‍പ്പെടും

ഇത്തരം നിക്ഷേപങ്ങള്‍ പിന്നീട് യഥാക്രമം അറിയിച്ചതുപോലെ തന്നെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും അതിന്റെ വിവരങ്ങള്‍ നല്‍കുകയും വേണം

ധര്‍മ്മ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റു ലഭിക്കുന്ന തുകകള്‍ അപ്രകാരമുള്ള മറ്റു ആസ്തികള്‍ വാങ്ങാനാണ് ചെലവഴിക്കുന്നതെങ്കില്‍ അത്തരം ചെലവുകള്‍ നിയമപ്രകാരം സ്ഥാപനങ്ങളുടെ നിര്‍ദ്ദിഷ്ട ഉദ്ദേശങ്ങള്‍ക്ക് വേണ്ടി തന്നെ ചെലവഴിച്ചതായി കണക്കാക്കും

നിയമപ്രകാരം മൂലധന ആസ്തികള്‍ വിവരിച്ചിരിക്കുന്നതില്‍ ബാങ്ക് നിക്ഷേപവും ഉള്‍പ്പെടും. മൂലധന ആസ്തികള്‍ വിറ്റു ലഭിക്കുന്ന തുക ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയാലും സ്ഥാപനങ്ങളുടെ നിര്‍ദ്ദിഷ്ട ഉദ്ദേശങ്ങള്‍ക്ക് വേണ്ടി തന്നെ ചെലവഴിച്ചതായി കണക്കാക്കും

അത്തരം സ്ഥിരനിക്ഷേപങ്ങള്‍ക്ക് പ്രത്യേക സമയ പരിധി കണക്കാക്കേണ്ട കാര്യമില്ല. അങ്ങനെ നിക്ഷേപിക്കുകയാണെങ്കില്‍ ഫോം 10 സമര്‍പ്പിക്കേണ്ട കാര്യവുമില്ല

സെക്ഷൻ 80 ജി പ്രകാരം നിർദ്ദിഷ്ട ദുരിതാശ്വാസ ഫണ്ടുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനകൾക്ക് നികുതി ഈടാക്കില്ല. കൂടാതെ ഈ സംഭാവന മൊത്ത വരുമാനത്തിൽനിന്ന് കിഴിക്കാനുള്ള അവസരം നൽകും. എന്നാൽ ആദായനികുതി വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക എന്ന കാര്യ പ്രത്യേകം ശ്രദ്ധിക്കണം. ആദായനികുതി വകുപ്പിന്റെ നിർദ്ദിഷ്ട ലിസ്റ്റിലുള്ള ഏതെങ്കിലും സ്ഥാപനത്തിലാണ് സംഭാവന നൽകിയതെങ്കിൽ നിങ്ങൾക്ക് 100 ശതമാനം കിഴിവ് ക്ലെയിം ചെയ്യാനാകും

സെക്ഷൻ 80 ജി പ്രകാരമുള്ള കിഴിവ്

സെക്ഷൻ 80 ജി പ്രകാരമുള്ള കിഴിവ് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായി പരിമിതപ്പെടുത്തിയിട്ടില്ല. 80 ജി ലഭിച്ച സ്ഥാപനങ്ങൾക്കും സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടുകൾക്കും സംഭാവന നൽകുന്ന ഏതൊരു വ്യക്തിക്കും ഈ കിഴിവ് പ്രയോജനപ്പെടുത്താം. കൂടാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയും ഐ-ടി നിയമത്തിലെ 80 ജിജിസി പ്രകാരം കിഴിവായി നേടാം. എന്നാൽ വിദേശ ട്രസ്റ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പിന് കീഴിൽ കിഴിവ് നേടാൻ സാധിക്കില്ല.

പണമായി സംഭാവന നൽകിയാൽ

ചെക്ക് അല്ലെങ്കിൽ പണമായി നൽകുന്ന സംഭാവനകൾക്ക് മാത്രമേ സെക്ഷൻ 80 ജി പ്രകാരം കിഴിവ് നേടാനാകുകയുള്ളൂ. 2018-19 സാമ്പത്തിക വർഷത്തിൽ പണമായി സംഭാവന നൽകിയാൽ ഒരു വ്യക്തിക്ക് പരമാവധി 2,000 രൂപവരെ കിഴിവ് ലഭിക്കും. ചെക്ക് അല്ലെങ്കിൽ ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലൂടെ സംഭാവന നടത്തുകയാണെങ്കിൽ പരിധിയില്ലാതെ കിഴിവ് നേടാനാകും.

നേരത്തെ പണമായി സംഭാവന നൽകിയാൽ പരമാവധി 10,000 രൂപ വരെയായിരുന്നു കിഴിവ് ലഭിച്ചിരുന്നത്. എന്നാൽ വ്യാജ സംഭാവന രസീതുകൾ സമർപ്പിച്ച് വ്യാപാകമായി നികുതി ഇളവ് നേടുന്നത് ശ്രദ്ധയിൽപ്പെടുകയും ഇത് തടയുന്നതിനായി 2017ലെ കേന്ദ്ര ബജറ്റിൽ നികുതി ഇളവ് തുക 2,000 രൂപയായി കുറയ്ക്കുകയും ചെയ്തു. വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലുള്ള സംഭാവനകൾക്ക് ഈ വകുപ്പ് പ്രകാരം കിഴിവ് ലഭിക്കില്ല.

കിഴിവ് ക്ലെയിം ചെയ്യുന്നതിന് എന്തൊക്കെ വേണം?

കിഴിവ് ലഭിക്കുന്നതിന്, സംഭാവന നൽകിയ ട്രസ്റ്റ് / ഡീഡ് എന്റിറ്റി നൽകിയ സ്റ്റാൻഡേർഡ് രസീത് സമർപ്പിക്കണം. രസീതിൽ ട്രസ്റ്റിന്റെ പേര്, വിലാസം, പാൻ നമ്പർ, ട്രസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പർ, ദാതാവിന്റെ പേര്, സംഭാവന ചെയ്ത തുക എന്നിവ വാക്കുകളിലും കണക്കുകളിലും എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കിഴിവ് ക്ലെയിം ചെയ്യുന്നതിന് ഐടിആർ ഫയൽ ചെയ്യുന്ന സമയത്ത് ഈ വിശദാംശങ്ങൾ ആവശ്യമാണ്.

എന്താണ് കോര്‍പ്പസ് സംഭാവന

ഏതെങ്കിലും, ഒരു മത-ധര്‍മ്മ സ്ഥാപനം മറ്റൊരു മതധര്‍മ്മ സ്ഥാപനത്തിന് പ്രത്യേക ഫണ്ടിലേക്ക് നല്‍കുന്ന തുകയാണ് കോര്‍പ്പസ് സംഭാവന. ഉദാ:-കെട്ടിട നിര്‍മ്മാണത്തിനോ ഭൂമി വാങ്ങാനോ നല്‍കുന്ന സംഭാവനകള്‍. ആദായ നികുതി വകുപ്പ് 11(1) (d) പ്രകാരം, കോര്‍പ്പസ് സംഭാവന നല്‍കുന്ന മതധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് ഉപയോഗമായി കണക്കാക്കുകയും, സ്വീകരിക്കുന്ന മതധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് ആദായമായി കണക്കാക്കുകയു മില്ലാതിരുന്നു

എന്നാല്‍ വകുപ്പ് 10 പ്രകാരം ഒഴിവുള്ള ട്രസ്റ്റ്, സ്ഥാപനം, യൂണിവേഴ്‌സിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വകുപ്പ് 12A/12AA റജിസ്‌ട്രേഷന്‍ ഉള്ള ട്രസ്റ്റ് എന്നിവ നല്‍കുന്ന കോര്‍പ്പസ് സംഭാവന, ഉപയോഗമായി കണക്കാക്കുകയില്ല.  സംഭാവന സ്വീകരിക്കുന്ന ട്രസ്റ്റിന് മുമ്പുള്ള വര്‍ഷങ്ങളിലേക്ക് പോലെ ആദായ നികുതി ഒഴിവ് ലഭിക്കും

കണക്കില്‍ വരവുവച്ച തുക, വിശദീകരണമില്ലാത്ത നിക്ഷേപങ്ങള്‍, വിശദീകരണമില്ലാത്ത പണം സ്വര്‍ണ്ണം, കട്ടിപ്പൊന്ന്, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍, കണക്കുപുസതകത്തില്‍ പൂര്‍ണ്ണമായി രേഖപ്പെടുത്താത്ത നിക്ഷേപങ്ങള്‍, വിശദീകരിക്കാനാകാത്ത ചെലവുകള്‍ തുടങ്ങിയവ ഇവയില്‍പ്പെടും

മേല്‍ വിവരിച്ച വകുപ്പുകള്‍ പ്രകാരമുള്ള ആദായത്തിന് വകുപ്പ് 60 ശതമാനം ആദായനികുതി കൊടുക്കണം .ആദായനികുതി വകുപ്പ് 132 പ്രകാരമുള്ള പരിശോധനയില്‍ കണ്ടു പിടിച്ചാല്‍ 70 ശതമാനത്തിനു മേല്‍ നികുതി കൊടുക്കേണ്ടി വരും

Also Read

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

Loading...