5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീർക്കാൻ ആദായനികുതി വകുപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആദായനികുതി റിട്ടേണുകളും കൊടുത്ത് തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. 14 ലക്ഷത്തോളം നികുതിദായകര്‍ക്ക് ഈ തീരുമാനത്തിലൂടെ പ്രയോജനം ലഭിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു. എംഎസ്‌എംഇ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ എല്ലാ റിഫണ്ടുകളും നൽകാനാണ് ആദായ നികുതി വകപ്പ് തീരുമാനിച്ചിരിക്കുന്നത്