സെപ്റ്റംബര്‍ മുതല്‍ ആധാര്‍ കാര്‍ഡും-പിഎഫിലെ യു.എ.എന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണം
സെപ്റ്റംബര്‍ മുതല്‍ ആധാര്‍ കാര്‍ഡും-പിഎഫിലെ യു.എ.എന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടിലേക്ക് തൊഴിലുടമക്കോ, തൊഴിലാളിക്കോ പണം നിക്ഷേപിക്കാനാവില്ല. സാമൂഹ്യസുരക്ഷ കോഡിലെ 142ാം വകുപ്പില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റം നടപ്പിലാക്കുന്നത്. പുതിയ രീതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.