കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റവന്യു നഷ്ടം നികത്താനാണ് തുക അനുവദിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചത്. ആകെ 6195 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
അതേസമയം ദേശീയ ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടിയേക്കും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതുവരെയുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യോഗമാണ് ഇന്ന് നടന്നത്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയാണ് ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് കടക്കാനാവുമോ എന്ന ആലോചന നടന്നത്.