കോവിഡ് പ്രതിസന്ധിയിൽ ജിഎസ്ടി വരുമാനം ഇടിഞ്ഞു
ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതോടെ നികുതി വരുമാനത്തിൽ വൻ ഇടിവ്. ജിഎസ്ടിയിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട ജിഎസ്ടി വിഹിതം നൽകുന്നതിനും പ്രതിസന്ധിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാർ പറയുന്നത്.
ഗണ്യമായ കുറവാണ് ജിഎസ്ടി വിഹിതത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാര്‍ കണക്ക്, നികുതി ഘടന ജിഎസ്ടിയിലേക്ക് മാറുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് കേന്ദ്ര സർക്കാര്‍ വിഹിതം അനുവദിക്കുന്നത്.