IMSൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്
Invoice Management System (IMS) ൽ വരുന്ന ഇൻവോയ്സുകളിൽ ineligible/blocked Credit വിഭാഗത്തിൽ വരുന്ന ഇൻവോയ്സുകളെ ചില നികുതിദായകർ തെറ്റായി "Reject" ചെയ്യുന്നതായി കാണുന്നു.
നികുതിദായകരുടെ ഭാഗത്തുനിന്നുള്ള ഈ നടപടി നിയമവിരുദ്ധമാണ്. IMS ൽ വരുന്ന അത്തരം ഇൻവോയ്സുകൾ "Accept" ചെയ്യേണ്ടതും GSTR 3B റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പ്രസ്തുത ഇൻവോയ്സുകളിലെ ഇൻപുട് ടാക്സ് ക്രഡിറ്റ് Table 4B (1) ൽ ഡിക്ലയർ ചെയ്ത് റിവേഴ്സ് ചെയ്യുന്നതുമാണ് നിയമപരമായി ശരിയായ രീതി.
ഉപഭോക്താവിൽ നിന്ന് 5% നിരക്കിൽ നികുതി ഈടാക്കി സർക്കാരിലേക്ക് അടയ്ക്കുന്ന റെസ്റ്റോറന്റ് വിഭാഗക്കാർ ഉൾപ്പെടെയുള്ള ITC ക്ക് അർഹതയില്ലാത്ത നികുതിദായകർ ഇപ്രകാരമാണ് പ്രസ്തുത ഇൻവോയ്സുകൾ IMS ൽ കൈകാര്യം ചെയ്യേണ്ടത്.
ബന്ധപ്പെട്ട നികുതിദായകരുടേതല്ലാത്ത ഇൻവോയ്സുകൾ, തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ച ഇൻവോയ്സുകൾ എന്നിവ മാത്രമാണ് IMS ൽ "Reject" ചെയ്യേണ്ടത്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X