റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു, സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ?
ഇഎംഐ കുറയും
നിലവിലെ നിരക്ക് കുറയ്ക്കലും കൂടി കണക്കിലെടുക്കുമ്ബോള്‍ ഈ വര്‍ഷം ഇതുവരെ റിസര്‍വ് ബാങ്ക് 110 ബിപിഎസ് കുറച്ചിട്ടുണ്ട്. ഈ വര്‍ഷം വന്‍തോതില്‍ നിരക്ക് കുറച്ചതിലൂടെ ബാങ്കുകളും വായ്പാ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭവന, വാഹന വായ്പകളില്‍ വ്യക്തികള്‍ നല്‍കുന്ന പ്രതിമാസ തവണകള്‍ (ഇഎംഐ) കുറയ്ക്കും.
വായ്പകള്‍ വര്‍ദ്ധിക്കും
രാജ്യത്തെ വായ്പ ലഭ്യത വര്‍ദ്ധിപ്പിക്കാനും വളര്‍ച്ച നിരക്ക് ഉയര്‍ത്താനും സമ്ബദ്‍വ്യവസ്ഥയ്ക്ക് കരുത്ത് പകരാനും റിസര്‍വ് ബാങ്ക് തീരുമാനം ഗുണകരമായേക്കുമെന്നാണ് സാമ്ബത്തിക നിരീക്ഷരുടെ നിഗമനം. വാഹന വായ്പകളും മറ്റും കൂടുതല്‍ നല്‍കി ഓട്ടോ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്കും ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2019-20 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും റിസര്‍വ് ബാങ്ക് ധനനയ സമിതി പരിഷ്കരിച്ചു.
എഫ്ഡി പലിശ നിരക്ക്
വായ്പ പലിശ നിരക്ക് കുറയ്ക്കുന്നതിനൊപ്പം ബാങ്കുകള്‍ എഫ്ഡി പലിശ നിരക്കിലും കുറവ് വരുത്തും. ഇത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. റിസര്‍വ് ബാങ്ക് ഇന്ന് വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷകള്‍ക്ക് മുന്നോടിയായി തന്നെ വിവിധ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്സി, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് അടുത്തിടെ എഫ്ഡി പലിശ നിരക്കുകള്‍ കുറച്ചത്.
വായ്പ പിന്തുണ
വാഹന, ഭവന വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയ്ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. വെറും 59 മിനിട്ടിനുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കീഴില്‍ വാഹന, ഭവന വായ്പകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പാ പിന്തുണ ബാങ്കുകള്‍ ശക്തമാക്കുന്നുണ്ടെന്നും ഇത് വാഹന കമ്ബനികളുടെയും ഡീലര്‍മാരുടെയും നിലവിലെ പ്രതസന്ധി കുറയ്ക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.