വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ഏജന്‍സി. 1964 മുതല്‍ പ്രത്യേക വകുപ്പായി ഒരു ഡയറക്ടറുടെ കീഴില്‍ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി പോലീസ് വകുപ്പിലെ ഓഫീസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്നു. അഴിമതിക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കുന്നതിനുള്ള നിരന്തരവും ഇടതടവില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് വകുപ്പ് ഉറപ്പാക്കുന്നു. പൊതുസേവകര്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും ഇടയിലുള്ള തെറ്റിദ്ധാരണയുടെ സദാചാരവിരുദ്ധ ചട്ടക്കൂട് തകര്‍ക്കുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നിശ്ചയിച്ചിട്ടുള്ളതും ആയതില്‍ പ്രതിജ്ഞാബദ്ധവുമാണ്. ഒരു അഴിമതി വിമുക്ത സംസ്കാരം നേടിയെടുക്കുന്നതിനായി ചുമതലാബോധവും സദ്ഭരണവും ഉയർത്തിപ്പിടിക്കുക എന്നുള്ളതാണ് ഈ ബ്യൂറോയുടെ ലക്ഷ്യം

 

പ്രധാന പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകര്‍ എന്നിവരുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തരത്തിലുള്ള ആരോപണങ്ങളില്‍ ബ്യൂറോ അന്വേഷണം/എന്‍ക്വയറി നടത്തുന്നു.
1.
പി സി ആക്ട് 1988ല്‍ നിര്‍വചിച്ചിരിക്കുന്ന രീതിയിലുള്ള പൊതു സേവകരുടെ ക്രിമിനല്‍ പെരുമാറ്റം.
2.
പൊതു സേവകരുടെ സത്യസന്ധരഹിതമായ അല്ലെങ്കില്‍ മാന്യമല്ലാത്ത പെരുമാറ്റം അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം.
3.
കൃത്യവിലോപം അല്ലെങ്കില്‍ അശ്രദ്ധ.
4. 5,00,000
രൂപയില്‍ കൂടുതലുള്ള പൊതുമുതലിന്റെ ദുരുപയോഗം.
5.
വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കല്‍.
6.
പൊതുപണമോ സ്വത്തുവകകളോ ദുരുപയോഗം ചെയ്യുക.
7.
അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍.
വിജിലിന്‍സ് കേസുകളിലുള്ള അന്വേഷണം കൂടാതെ വിജിലന്‍സ് എന്‍ക്വയറികള്‍, ത്വരിതാന്വേഷണങ്ങള്‍, രഹസ്യമായ പരിശോധനകള്‍, മിന്നല്‍ പരിശോധനകള്‍ എന്നിവയും ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ബ്യൂറോ ശേഖരിക്കാറുണ്ട്.

 

വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്

 

വിജിലന്‍സ് എന്‍ക്വയറികൾ/രഹസ്യ വിവരശേഖരണം/മിന്നല്‍ പരിശോധന എന്നിവയിലൂടെ പൊതു സേവകനെതിരെ പ്രഥമ ദൃഷ്ട്യ പെരുമാറ്റ ദൂഷ്യം ഉണ്ടെന്ന് തെളിഞ്ഞാലോ പൊതുപ്രവര്‍ത്തകന്‍ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന വിവരം ലഭിച്ചാലോ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ പി സി ആക്ട് 1988 പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്യുന്നു. ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം ബ്യൂറോ ഡയറക്ടറുടെ അനുമതിയോടെ യൂണിറ്റ് ഓഫീസുകളാണ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അഴിമതിക്കാരെ കുടുക്കുന്ന കേസുകളില്‍ (ട്രാപ് കേസുകൾ) സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ യൂണിറ്റ് ഓഫീസുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പി സി ആക്ട് 1988 പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനുമായി, യൂണിറ്റ് ഓഫീസുകളും (ജില്ലാ യൂണിറ്റ്, റേഞ്ച് യൂണിറ്റ്, പ്രത്യേക യൂണിറ്റ്) ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്രിമിനല്‍ പ്രൊസീഡിയര്‍ 1973-ലെ (1974 ലെ കേന്ദ്ര ആക്ട് 2) സെക്ഷന്‍ 2 ലെ ചട്ടങ്ങള്‍ പ്രകാരം വിജിലന്‍സ് പോലീസ് സ്റേ്റഷനുകളായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. ലഭ്യമാകുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് വിജിലന്‍സ് എന്‍ക്വയറിക്ക് ഉത്തരവിടുന്നത്. ബ്യൂറോ സ്വന്തമായി വിജിലന്‍സ് എന്‍ക്വയറികള്‍ ആരംഭിക്കാറില്ല.

 

രഹസ്യാന്വേഷണങ്ങള്‍

 

വിജിലന്‍സ് എന്‍ക്വയറികളെ കൂടാതെ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ സ്വന്തം നിലയിലോ ഈ ബ്യൂറോ രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. അഴിമതിയിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് സമ്പാദിക്കുന്നു എന്ന ആരോപണങ്ങളുടെ പുറത്താണ് പ്രധാനമായും രഹസ്യാന്വേഷണങ്ങള്‍ നടത്താറുള്ളത്. സർക്കാരാണ് വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നത്. ചില സന്ദർഭങ്ങളിൽ വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നതിന് പകരം ചില കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ഈ ബ്യൂറോയിലേയ്ക്ക് തരാറുണ്ട്. ചില സന്ദർഭങ്ങളിൽ കോടതികളും ഇപ്രകാരം ചെയ്യാറുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനും ആയതിന്റെ നിജസ്ഥിതി സർക്കാരിലേയ്ക്കോ കോടതിയിലേയ്ക്കോ നൽകേണ്ടത് അത്യന്താപേക്ഷിതമായി വന്നപ്പോൾ 1.10.2008 മുതൽ ഈ ബ്യൂറോ ത്വരിതാന്വേഷണം എന്ന പേരിൽ പുതിയൊരു അന്വേഷണ രീതി കൊണ്ടുവരുകയുണ്ടായി. ത്വരിതാന്വേഷണം പൂർത്തികരിക്കാനുള്ള സമയപരിധി 45 ദിവസമോ അല്ലെങ്കിൽ കോടതിയോ സർക്കാരോ നിഷ്കർഷിക്കുന്ന ദിവസങ്ങളോ ആയിരിക്കും.

മിന്നല്‍ പരിശോധനകള്‍

പരാതികളുടെയോ സ്വന്തം സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെയോ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കാറുണ്ട്. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധനകള്‍ക്ക് ഉത്തരവിടാന്‍ ഈ ബ്യൂറോയിലെ പോലീസ് സൂപ്രണ്ടുമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്

 

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേയ്ക്ക് ലഭ്യമാകുന്ന വിവരത്തിന്മേൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നറിയുന്നതിലേയ്ക്കായി ഈ ബ്യൂറോ ഒരു പ്രാഥമിക അന്വേഷണം നടത്താറുണ്ട്. ഈ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് എൻക്വയറി / ത്വരിതാന്വേഷണം / മിന്നൽ പരിശോധന / രഹസ്യാന്വേഷണം / ഡിസ്ക്രീറ്റ് എൻക്വയറി എന്നിവ ഉൾപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നതായി വെളിവാകുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആയത് ബന്ധപ്പെട്ട വിജിലൻസ് കോടതിയിലേയ്ക്ക് അറിയിയ്ക്കുകയും ചെയ്യുന്നു. പ്രാഥമിക അന്വേഷണ സമയത്ത് പൊതുജന സേവകരുടെ പെരുമാറ്റ ദൂഷ്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റദൂഷ്യ ലംഘനങ്ങൾ മാത്രമേ വെളിപ്പെടുകയുള്ളൂ എങ്കിൽ പ്രതിരോധ നടപടികൾക്കായി സർക്കാരിൽ ശുപാർശ ചെയ്യുകയാണ് ബ്യൂറോ ചെയ്യുന്നത്.

 

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തു ഭരണനിര്‍വഹണത്തിനും കേസ്സ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും ഡയറക്ടറെ സഹായിക്കുന്നതിനുമായി കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമിതരാകുന്ന മിനിസ്റ്റീരിയൽ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

 

പൊതുജന സന്പർക്ക സെൽ

 

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് ഒരു പൊതുജന സന്പർക്ക സെൽ പ്രവർത്തിയ്ക്കുന്നു. ദൈനംദിന പത്രവാർത്തകൾ, പ്രധാനപ്പെട്ട വിജിലൻസ് സംബന്ധമായ സംഭവങ്ങൾ; ട്രാപ്, അറസ്റ്റ്, കോടതി കാര്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും ഏകോപ്പിപ്പിക്കുന്നതിനും ആയി ഈ സെൽ പ്രവർത്തിയ്ക്കുന്നു.

 

സാങ്കേതികപരമായ കുറ്റാന്വേഷണങ്ങൾക്കും ഡിജിറ്റൽ തെളുവുകൾ ശേകരിക്കുനതിനുമായി വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് അത്യാധുനിക ഫോറൻസിക് ഉപകരണങ്ങളോട് കൂടിയ സൈബർ സെൽ & സൈബർ ഫോറൻസിക് ലാബ് പ്രവർത്തിച്ചു വരുന്നു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് പൊതുജനങ്ങളിൽ നിന്നും ടെലിഫോൺ മുഖേന പരാതികൾ സ്വീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ടോൾ ഫ്രീ സെൽ പ്രവർത്തിയ്ക്കുന്നു. ടോൾ ഫ്രീ നമ്പരായ ‘1064’ -ൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്.

 

പ്രത്യേക കോടതികള്‍

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സമര്‍പ്പിക്കുന്ന കേസുകള്‍ വിചാരണ ചെയ്യുന്നതിന് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോടതികള്‍ പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കടുത്ത പിഴകളോടു കൂടിയ അച്ചടക്ക നടപടികളെ കുറിച്ചോ അല്ലെങ്കില്‍ ഗഡറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതികളെ കുറിച്ചോ വിശദമായി അന്വേഷിക്കുന്നതിനായി വിജിലന്‍സ് ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ അന്വേഷണത്തിന് ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ അവസാന തീര്‍പ്പാക്കലിനായി ട്രിബ്യൂണലുകള്‍ നേരിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. കേരള സിവില്‍ സര്‍വീസസ് (വിജിലന്‍സ് ട്രിബ്യൂണല്‍) നിയമങ്ങളിലെ റൂള്‍ 5(യ) യും (ഇ) യും എല്ലാ വകുപ്പ് തലവന്‍മാരും കര്‍ശനമായി പാലിക്കണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട അച്ചടക്കരാഹിത്യം കാട്ടുന്ന ഗസറ്റഡ് ഓഫീസര്‍മാരെ കുറിച്ചുള്ള തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ട്രിബ്യൂണലിന്റെ അന്വേഷണത്തിനായി സര്‍ക്കാരില്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

Also Read

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

Loading...