'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി.

നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

'ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ,ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും', രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പില്‍ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.

മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷത്തെ സസ്പെൻസിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേല്‍ക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. തുടർന്ന് വിശദീകരണം നല്‍കാൻ പ്രസിഡന്റ് മോഹൻലാല്‍ നേരിട്ട് വാർത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അസൗകര്യംമൂലം എത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു

മോഹൻലാല്‍ റിപ്പോർട്ടിനെക്കുറിച്ച്‌ പ്രതികരിക്കാത്തതിനെതിരേയും വിമർശനമുയർന്നിരുന്നു. നടിമാർക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയർന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവൻ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചർച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി

Also Read

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ഒടിപി അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെ പങ്കാളികൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി സിബിഡിടി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു യൂട്ടിലിറ്റി ആരംഭിച്ചു

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ  ഇരിപ്പിടം,കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

അനധികൃത ഫ്ലെക്സ് ബോർഡുകൾ: ഹൈക്കോടതി അന്തിമ ഉത്തരവിറക്കി; നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം

Loading...