എയർ കണ്ടീഷനുകളുടെ വില്പനയും അനുബന്ധ സേവനങ്ങളും നൽകുന്ന സ്ഥാപനത്തിൽ 1.5 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി
എയർ കണ്ടീഷനുകളുടെ വില്പനയും അനുബന്ധ സേവനങ്ങളും നൽകുന്ന കൊല്ലത്തെ ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ് -3 നടത്തിയ പരിശോധനയിൽ, സേവനങ്ങൾക്ക് ജി.എസ.ടി. നിയമം അനുശാസിക്കുന്ന ഇൻവോയ്‌സുകൾ നൽകുന്നില്ല എന്ന് കണ്ടെത്തുകയും അതിലൂടെ ഏകദേശം ഒന്നര കോടി രൂപയുടെ ക്രമക്കേടിൽ, 23 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി പ്രാഥമികമായി കണ്ടെത്തി.
തുടരന്വേഷണങ്ങൾ നടന്നുവരുന്നു.