പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്
സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ് -3, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി.
യഥാർത്ഥ വരുമാനം ജി. എസ്. ടി. റിട്ടേണുകളിൽ കാണിക്കാതെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ഏകദേശം ഒന്നേമുക്കാൽ കോടി രൂപയുടെ ക്രമക്കേടിൽ 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തി.