ഇൻവെർട്ടർ, ബാറ്ററി വില്പന സ്ഥാപനത്തിൽ ഒരു കോടിയുടെ GST വെട്ടിപ്പ് കണ്ടെത്തി
ഇൻവെർട്ടർ, ബാറ്ററി എന്നിവയും അനുബന്ധ ഉപകരണങ്ങളും വില്പന നടത്തുന്ന സ്ഥാപനത്തിൽ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം ആറ്റിങ്ങൽ യൂണിറ്റ് നടത്തിയ പരിശോധനയിൽ വിറ്റുവരവ് കുറച്ചു കാണിച്ചും ഇന്പുട് നികുതി ഉപയോഗിക്കുന്നത് മുഖ്യമായും ഉപയോഗശൂന്യമായ ബാറ്ററിയുടെ വിൽപ്പനയുടെ നികുതി സെറ്റ് ഓഫ് ചെയ്യുന്നതിന് ഉപയോഗിച്ചും നികുതിവെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.
ഇത്തരത്തിൽ ഒരു കോടിക്ക് മേൽ ക്രമക്കേട് നടന്നതായും അതിലൂടെ 30 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായിട്ടുമാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. തുടരന്വേഷണം നടന്നുവരുന്നു.