ബ്യൂട്ടി ട്രീറ്റ്മെന്റ് സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി
ബ്യൂട്ടി ട്രീറ്റ്മെന്റ് സേവനം ചെയ്യുന്ന സ്ഥാപനത്തിൽ ജി. എസ്. ടി. ഇന്റലിജൻസ് മൂവാറ്റുപുഴ യൂണിറ്റ്, ആലുവ ഇന്റലിജൻസ് യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ സ്ഥാപനം ജി.എസ്.ടി. ഇളവുള്ള ആരോഗ്യസേവനമെന്ന വ്യാജേന ബിസിനസ് നടത്തി ക്രമക്കേട് നടത്തുന്നതായി കണ്ടെത്തി.
3 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയത്. ഇതിലൂടെ 54 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.