കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ 8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.
കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ സംസ്ഥാന ജി. എസ്. ടി. ഇൻറലിജൻസ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് -3 നടത്തിയ പരിശോധനയിൽ 3 കോടി രൂപയുടെ ക്രമക്കേടിൽ 54 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഇതേ യൂണിറ്റിന് സമാനമായ ബിസിനസ്സ് മറ്റ് രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഏകദേശം 8 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സമാനമായി തിരുവനന്തപുരം ഇൻ്റലിജൻസ് യൂണിറ്റ് 2 നടത്തിയ മറ്റൊരു പരിശോധനയിൽ 25 കോടി രൂപയുടെ ക്രമക്കേടിൽ നാലര കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.