ക്വാറി/ക്രഷർ യൂണിറ്റുകളിൽ വ്യാപക നികുതി വെട്ടിപ്പ്:- തട്ടിപ്പ് നടത്തുന്ന 3 സ്ഥാപനങ്ങളിൽ നിന്നും ഏകദേശം 13 കോടി രൂപയുടെ ക്രമക്കേട് സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി
സംസ്ഥാനത്തെ ക്വാറി/ക്രഷർ യൂണിറ്റുകളിൽ ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തി.
ദൈനംദിന ക്രയവിക്രയങ്ങൾ മറച്ചുവെച്ചും, കമ്പ്യൂട്ടറുകളിൽ നിന്നും അവ നീക്കം ചെയ്‌തും, ഒറ്റ ഇ-പാസ്സ് കൊണ്ട് നിരവധി തവണ ചരക്കുനീക്കം നടത്തിയും റോയൽറ്റിയ്ക്ക് റിവേഴ്‌സ് ചാർജ് അടയ്ക്കാതെയും ആണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഇത്തരം തട്ടിപ്പ് നടത്തുന്ന 3 സ്ഥാപനങ്ങളിൽ നിന്നും ഏകദേശം 13 കോടി രൂപയുടെ ക്രമക്കേടാണ് ജി എസ് ടി ഇന്റലിജൻസ് മാവേലിക്കര യൂണിറ്റ് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതുവരെ ഒരു കോടി രൂപ നികുതിയിനത്തിൽ ഈടാക്കിയിട്ടുണ്ട്. തുടർ അന്വേഷണം നടന്നുവരുന്നു.
നേരത്തെ സമാന രീതിയിൽ വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് ഇന്റലിജൻസ് യൂണിറ്റ് തിരുവല്ല 98 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും ഇന്റലിജൻസ് യൂണിറ്റ് പത്തനംതിട്ട 85 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന തുടരും എന്നും അറിയൻ കഴിയുന്നു.