അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്ബനികള്‍ക്കും ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ്
രാജ്യത്ത് അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്ബനികള്‍ക്കും ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുന്നു.
ഇത് സംബന്ധിച്ച അറിയിപ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതലാണ് 5 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്ബനികള്‍ക്ക് ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുന്നത്. അതേസമയം, പുതിയ നടപടി ചെറുകിട ഇടത്തരം സംരംഭങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വ്യാജ ബില്ലുകള്‍ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പ് തടയാനും, റിട്ടേണ്‍ സമര്‍പ്പണം എളുപ്പത്തില്‍ നടപ്പാക്കാനുമാണ് പുതിയ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ജിഎസ്ടി നിയമപ്രകാരം, ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പേ തന്നെ ഇ-ഇന്‍വോയ്സിംഗ് നടത്തേണ്ടതുണ്ട്. ജിഎസ്ടി കോമണ്‍ പോര്‍ട്ടലായ einvoice1.gst.gov.in വഴിയാണ് ഇ-ഇന്‍വോയ്സിംഗ് നടത്താന്‍ സാധിക്കുക. കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രത്യേക സാമ്ബത്തിക മേഖലയിലെ യൂണിറ്റുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, മള്‍ട്ടിപ്ലക്സ് തുടങ്ങിയവയെ ഇ-ഇന്‍വോയ്സിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.