ഏപ്രിൽ മുതൽ സാമ്ബത്തിക രംഗത്ത് നികുതിദായകരെ കാത്തിരിക്കുന്ന മാറ്റങ്ങൾ
1. ക്രിപ്റ്റൊ ആസ്തികള്‍ (ക്രിപ്റ്റൊകറന്‍സി, എന്‍.എഫ്.ടി തുടങ്ങിയവ) നികുതിവലയിലാകുന്നതാണ് പ്രധാന മാറ്റം. ഏപ്രില്‍ ഒന്നു മുതല്‍ ക്രിപ്റ്റൊ ആസ്തികള്‍ക്ക് 30 ശതമാനം നികുതി ഈടാക്കും. ഒരു ശതമാനം ഉറവിടത്തില്‍ നികുതി 2022 ജൂലൈ ഒന്നു മുതലും ഈടാക്കും.
2. ക്രിപ്റ്റൊ ഇടപാടിലെ നഷ്ടം നികുതിയില്‍നിന്ന് ഒഴിവാകില്ല. ഡിജിറ്റല്‍ നാണയങ്ങളായ ബിറ്റ്കോയിനില് 1000 രൂപ ലാഭവും എഥീറിയത്തില്‍ 700 രൂപ നഷ്ടവും സംഭവിച്ചാല്‍ 1000 രൂപക്കും നികുതി നല്‍കണം. അറ്റാദായമായ 300 രൂപ ലാഭത്തിനല്ല നികുതി ഈടാക്കുക.
3. റിട്ടേണ്‍ സമര്‍പ്പിച്ചശേഷം തെറ്റുകളുണ്ടെങ്കില്‍ അതേ സാമ്ബത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ രണ്ടു വര്‍ഷത്തിനകം സമര്‍പ്പിക്കാം.
4. രണ്ടര ലക്ഷത്തിന് മുകളിലുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ വരുമാനത്തിന് നികുതി ഈടാക്കും.
5. കോവിഡ് ചികിത്സക്ക് ലഭിച്ച തുകക്ക് നികുതി ഇളവു ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടപരിഹാരമായി കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച പത്തു ലക്ഷം വരെയുള്ള തുകക്കും നികുതി ഇളവുണ്ടാകും.
6. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക്/രക്ഷിതാവിന് അവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകക്ക് ഇളവുണ്ടാകും.
7. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദേശീയ പെന്ഷന് നിധിയിലേക്കുള്ള (എന്‍.പി.എസ്) വിഹിതത്തിന് ആദായ നികുതി ഇളവുനേടാം. അടിസ്ഥാന ശമ്ബളം, ഡി.എ എന്നിവയുടെ 14 ശതമാനം വരെയാണ് ഇളവ്.
8. സ്ഥലം വാങ്ങുന്നയാള്‍ വില്‍ക്കുന്നയാള്‍ക്ക് കൊടുക്കുന്ന തുക അല്ലെങ്കില്‍ സ്റ്റാമ്ബ് ഡ്യൂട്ടി ഇതില്‍ ഏതാണോ കൂടുതല്‍ അതിന്റെ ഒരു ശതമാനം നികുതി കാണിക്കണം. സ്ഥലത്തിന്റെ വില്പന വില/ സ്റ്റാമ്ബ് ഡ്യൂട്ടി 50 ലക്ഷത്തില്‍ കൂടിയാലാണ് ഭൂമി വില്പനയില് ഉറവിടത്തിലെ നികുതി ബാധകം.
9. വലിയ വിലയില്ലാത്ത വീട് വാങ്ങിയാല്‍ നേരത്തെ ലഭിച്ചിരുന്ന ഒന്നരലക്ഷം നികുതിയിളവ് അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ ലഭിക്കില്ല.
10. 75 വയസ്സിനു മുകളിലുള്ളവരെ ഉപാധികള്‍ക്ക് വിധേയമായി ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കി
11. പോസ്റ്റ് ഓഫിസിലെ വിവിധ നിക്ഷേപങ്ങളുടെ പലിശ അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ പണമായി നല്‍കില്ല. ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലാണ് തുക ക്രെഡിറ്റ് ചെയ്യുക
12. ഏപ്രില്‍ ഒന്നു മുതല്‍ ബാങ്ക് അക്കൗണ്ടിന് കെ.വൈ.സി നിര്‍ബന്ധം. അല്ലാത്ത അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയില്ല.