"GST നിയമങ്ങൾ മലയാളത്തിൽ" ഏറ്റവും പുതിയ 2023 ഓഗസ്റ്റ് എഡിഷൻ ഇപ്പോൾ വിപണിയിൽ ലഭ്യം.
ഇന്ത്യയിൽ ആദ്യമായി GST നിയമങ്ങളുടെ ലളിത മലയാള പരിഭാഷയും വിവരണവും സഹിതം പ്രസിദ്ധീകരിക്കപ്പെട്ട *"GST നിയമങ്ങൾ മലയാളത്തിൽ"* എന്ന പുസ്തകത്തിന്റെ ഏറ്റവും പുതിയ 2023 ഓഗസ്റ്റ് എഡിഷൻ ഇപ്പോൾ വിപണിയിൽ ലഭ്യം.
നികുതിനിയമങ്ങൾ സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ ലേഖകനും നിയമ, സാമ്പത്തിക പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റും ആയ അഡ്വ. K. S. ഹരിഹരൻ, അഡ്വ. ഹരിമ ഹരിഹരൻ എന്നിവർ ചേർന്ന് രചിച്ച് 2022-ൽ ബഹു. കേരളാ ഗവർണർ പ്രകാശനം ചെയ്ത *GST നിയമങ്ങൾ മലയാളത്തിൽ*, കേരളത്തിലെ GST പ്രൊഫഷണലുകൾക്കും ഉദ്യോഗസ്ഥർക്കും നികുതിദായകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ പ്രചുരപ്രചാരം നേടിയിരുന്നു.
2023 ജൂലൈ 25 വരെ GST നിയമത്തിൽ വന്ന മാറ്റങ്ങളും കൂടുതൽ വിശദമായ വിവരണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, 200ഓളം അധിക പേജുകളോടെയാണ് പുസ്തകത്തിന്റെ പുതിയ എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കം:
• CGST, IGST & GST(Compensation to States) എന്നീ ആക്റ്റുകളുടെ ഓരോ സെക്ഷന്റെയും ലളിത മലയാള പരിഭാഷ
• കേരളാ സ്റ്റേറ്റ് GST ആക്റ്റിന്റെ പ്രസക്ത വകുപ്പുകളുടെ ലളിത മലയാള പരിഭാഷ (New edition special addition)
• ഓരോ സെക്ഷനേയും സംബന്ധിച്ച ആക്റ്റുകൾ, റൂൾസ്, നോട്ടിഫിക്കേഷനുകൾ, റേറ്റ് നോട്ടിഫിക്കേഷനുകൾ, സർക്കുലറുകൾ, എന്നിവയുടെ വിശദമായ പട്ടിക
• GST നിയമങ്ങളിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന ശബ്ദാവലി
• പ്രധാന സെക്ഷനുകളോടൊപ്പം വിശദീകരണങ്ങൾ
• GST നിയമങ്ങളുടെ തത്ത്വങ്ങൾ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന "GST ഒറ്റനോട്ടത്തിൽ" എന്ന പഠനക്കുറിപ്പ് (പുതിയ എഡിഷനിൽ നൂറോളം അധിക പേജുകളോടെ).
GST നിയമങ്ങളുടെ ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു സമ്പൂർണ്ണ മലയാള പരിഭാഷയായ ഈ പുസ്തകം, ടാക്സ് പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും പൊതുജനത്തിനും ഉപയോഗപ്രദമാകുന്ന രീതിയിൽ ലളിതമായ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
~ പുസ്തക വില ₹1,530/-
~ പുസ്തകം ഓർഡർ ചെയ്യുന്നതിനായി ബന്ധപ്പെടുക:
Ph: 97467 20960,98462 27555
E-mail ID: [email protected]