മൂന്ന് വർഷത്തേക്കു സ്ഥലംമാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനം കാറ്റിൽ പറത്തി ജിഎസ്ടി വകുപ്പിൽ കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: ജിഎസ്ടി പുനഃസംഘടനയ്ക്കും ഓഡിറ്റ് വകുപ്പിന്റെ രൂപീകരണത്തിനും ശേഷം 3 വർഷത്തേക്കു സ്ഥലംമാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനം കാറ്റിൽ പറത്തി ജിഎസ്ടി വകുപ്പിൽ കൂട്ട സ്ഥലംമാറ്റം.
കഴിഞ്ഞ ജനുവരിയിലാണ് ഓഡിറ്റ്, ടാക്സ് പെയർ സർവീസ്, ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് എന്നീ 3 വിഭാഗങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് കോടികൾ ചെലവഴിച്ച് വെവ്വേറെ പരിശീലനം നൽകിയത്. സ്ഥലംമാറ്റം നടപ്പാക്കിയതോടെ പരിശീലനം പാഴായി.
പുനഃസംഘടനയുടെ ഭാഗമായി പുതുതായി രൂപീകരിച്ച 7 കഴി സോണുകളിൽ എഴുനൂറോളം ജീവനക്കാർ അടങ്ങിയ ഓഡിറ്റ് വിങ്ങിന് ഇനിയും പ്രവർത്തനം തുട ങ്ങാൻ കഴിഞ്ഞിട്ടില്ല. മിക്ക ജില്ലകളിലും ഓഫിസോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇനിയും ഒരുക്കിയിട്ടില്ല.