6 കോടി ജിഎസ്ടി വെട്ടിപ്പ്; സ്ഥാപന ഉടമ നൗഷാദിനെ ജിഎസ്ടി ഓഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ കങ്ങരപ്പടിയിലെ രണ്ടു സ്ഥാപനങ്ങളിൽ നടത്തിയ ജിഎസ്ടി പരിശോധന യിൽ കോടികളുടെ നികുതി വെട്ടിപ്പു കണ്ടെത്തി. സ്ഥാപന ഉടമ നൗഷാദിനെ ഇടപ്പള്ളി ജിഎസ്ടി ഓഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.
ജിഎസ്ടി എറണാകുളം മേഖലാ ഡപ്യൂട്ടി കമ്മിഷണർ ജോൺസൺ ചാക്കോ, ഓഫിസർ ശ്രീപ്രസാദ്, ഇൻസ്പെക്ടർമാരായ ശ്യാംകുമാർ, യു.ബി.ഷിബിൻ, എസ്.മിനി, പി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
30 കോടി രൂപയുടെ ഇടപാടുകളിൽ 6 കോടി രൂപയുടെ തട്ടിപ്പാണു കണ്ടെത്തിയത്.
എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് മേഖലാ ജോയിന്റ് കമ്മിഷണർ ബി.പ്രമോദിനു ലഭിച്ച രഹസ്യവി വരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടന്നത്.