രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ ജിഎസ്ടിയില്‍ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പാൻ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ ജിഎസ്ടിയില്‍ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
18,000 പാൻ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെയും മറ്റു സാമൂഹിക സുരക്ഷാ പദ്ധതിയുടെയും ഗുണഭോക്താക്കളായിട്ടുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ 4000ത്തോളം ഷെല്‍ കന്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവര്‍ത്തിപ്പിക്കുന്നതിനായാണ് ഉപയോഗിച്ചിരിക്കുന്നത്. മേയ് 16നാണ് ആദ്യമായി ജിഎസ്ടി അധികൃതര്‍ രണ്ട് മാസത്തെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നത്.
ഏകദേശം 10,000 വ്യാജ രജിസ്ട്രേഷനുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 16 സംസ്ഥാനങ്ങളിലായാണ് ഇത്തരത്തിലുള്ള വ്യാജ രജിസ്ട്രേഷനുകള്‍ വ്യാപിച്ച് കിടക്കുന്നത്. ജിഎസ്ടി അധികാരികള്‍ ഇതിനായി ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവരുടെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു.