ജിഎസ്ടി തട്ടിപ്പുകളില്‍ ഭൂരിഭാഗവും നടക്കുന്നത് വ്യാജ ഇൻവോയിസ് ബില്ലുകളിലൂടെ ; വ്യാജ ജിഎസ്ടി ഇൻവോയ്സുകള്‍ തിരിച്ചറിയേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം.
ജീഎസ്ടിയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.
വളരെ തന്ത്രപരമായ രീതിയില്‍ തട്ടിപ്പുകള്‍ നടത്തുന്നതിനാല്‍, വഞ്ചിതരാകുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ജിഎസ്ടി തട്ടിപ്പുകളില്‍ ഭൂരിഭാഗവും നടക്കുന്നത് വ്യാജ ഇൻവോയിസ് ബില്ലുകളിലൂടെയാണ്. മിക്ക ആളുകള്‍ക്കും ഇത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാരുടെ വിജയമായി മാറിയിരിക്കുന്നത്.
വ്യാജ ഇൻവോയ്സുകളിലൂടെ തട്ടിപ്പുകാര്‍ നികുതിയുടെ പേരില്‍ അനാവശ്യമായാണ് പണം തട്ടിയെടുക്കുന്നത്. ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമോ, ജിഎസ്ടി പേയ്മെന്റോ ഇല്ലാതെപോലും, തട്ടിപ്പുകാര്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെയാണ് കബളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ ജിഎസ്ടി ഇൻവോയ്സുകള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഇവ എങ്ങനെയെന്ന് പരിശോധിക്കാം.
ജിഎസ്ടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജില്‍ നല്‍കിയിരിക്കുന്ന ‘Search Taxpayer’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് ദൃശ്യമാകുന്ന പേജില്‍ ജിഎസ്ടി ബില്ലിലെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്ബര്‍ (GSTIN) രേഖപ്പെടുത്തുക.
ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്ബര്‍ യഥാര്‍ത്ഥമാണെങ്കില്‍ ബില്ലുമായി ബന്ധപ്പെട്ട വിവരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.