ജി.എസ്.ടി വകുപ്പിൽ 2662 ഫയലുകൾ തീർപ്പാക്കി.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ തീവ്ര ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ 2662 ഫയലുകൾ തീർപ്പാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ജൂലൈ മൂന്നിന് സംസ്ഥാനത്തെ മുഴുവൻ നികുതി വകുപ്പ് ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു .വകുപ്പിലെ ജീവനക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഞായറാഴ്ച ഒരു ദിവസം കൊണ്ട് ഇത്രയും ഫയൽ തീർപ്പാക്കാനായത്. ജില്ലാതലത്തിൽ തീർപ്പാക്കിയ ഫയലുകളുടെ എണ്ണം : തിരുവനന്തപുരം-914 , കൊല്ലം- 58, കോട്ടയം -16, പത്തനംതിട്ട -135 ,ഇടുക്കി - 62 , ആലപ്പുഴ -74, എറണാകുളം -270, മട്ടാഞ്ചേരി -75 , തൃശ്ശൂർ -291, പാലക്കാട് -120, മലപ്പുറം - 64, കോഴിക്കോട് -285, വയനാട് - 13, കണ്ണൂർ - 243 , കാസർഗോഡ് -42 .
ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ചരക്ക് സേവന നികുതി ഓഫീസുകളിൽ തീർപ്പാക്കാനുള്ള മുഴുവൻ ഫയലുകളും സെപ്തംബർ 30 ന് മുൻപ് തീർപ്പാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു